നാര്‍കോലെപ്സിയുടെ ലക്ഷണങ്ങളറിയാം........

തലച്ചോറില്‍ ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറാണ് നാര്‍കോലെപ്സി. ഈ തകരാറുള്ളവര്‍ക്ക് പകല്‍ സമയത്ത് അതിയായ ഉറക്കം അനുഭവപ്പെടും, സംഭാഷണത്തിനിടെ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഡ്രൈവിംഗ് നേരം തുടങ്ങി ഏത് പ്രവൃത്തിയില്‍ ഏർപ്പെടുമ്പോഴും ഇത് സംഭവിച്ചേക്കാം.
നാര്‍കോലെപ്സി അനുഭവിക്കുന്ന ഭൂരിപക്ഷം പേരും തങ്ങളുടെ പ്രശ്നം തിരിച്ചറിഞ്ഞെന്ന് വരില്ല. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്. മരുന്ന്, ചില ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവകൊണ്ട് നാര്‍കോലെപ്സിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാം. പകല്‍ ശക്തമായി ഉറക്കം തൂങ്ങുക , മോഹാലസ്യം, തീഷ്ണമായ മിഥ്യാഭ്രമങ്ങള്‍, ഓര്‍മ്മക്കുറവ് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ചിലപ്പോള്‍, ഉറക്കത്തിലാകുമ്ബോഴോ അല്ലെങ്കില്‍ ഉണരുമ്ബോഴോ ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ഒന്നോ രണ്ടോമിനിറ്റ് നീണ്ടുനില്‍ക്കും. രോഗം സംശയിക്കപ്പെട്ടാല്‍ ഒരുമാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടി പ്രശ്നത്തിന് പരിഹാരം കാണാം.
https://www.facebook.com/Malayalivartha






















