ഗർഭസ്ഥശിശു ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ പഠിക്കുന്ന 7 കാര്യങ്ങൾ

ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുമ്പോൾ തന്നെ പലതരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. നമ്മെ അതിശയിപ്പിക്കുന്ന അത്തരം പ്രധാനപ്പെട്ട 7 കാര്യങ്ങൾ
1. മാനസീക പിരിമുറുക്കം
തന്നെ ഗർഭം ധരിച്ചിരിക്കുന്ന അമ്മ അനുഭവിക്കുന്ന മാനസീക വിഷമങ്ങൾ നേരിട്ട് കുഞ്ഞിനേയും ബാധിക്കും. അത് ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചില പ്രത്യേക ചലനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഒരു ഗർഭിണിക്ക് ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഗർഭസ്ഥ ശിശു തന്റെ ഇടത്തേ കൈ ഉയർത്തി മുഖം മറയ്ക്കാൻ ശ്രമിക്കുന്നതായി കണാറുണ്ട്, ശരിക്കും ആ ഉത്കണ്ഠ തന്നെ ബാധിക്കാതിരിക്കാൻ തന്റെ തല മറച്ച് പിടിക്കാൻ ശ്രമിക്കുകയാണെന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിലയിരുത്തുന്നത്.
2. തങ്ങളുടെ രുചിച്ചറിയാനുള്ള കഴിവ് വളർത്തിയെടുക്കുന്നു
ഗർഭിണിയായ അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിനും കൂടി ഗുണം ലഭിക്കാനാണെന്ന് ഏവർക്കും ആറിയാവുന്ന കാര്യമാണ്. ഗർഭാവസ്ഥയിൽ കുഞ്ഞ് നീന്തിതുടിക്കുല്ല ലിക്വിഡിൽ ഭക്ഷണത്തിന്റെ എല്ലാ ഗുണങ്ങളും ലഭ്യമാകും.ഗർഭത്തിന്റെ കാലാവധി ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ഗർഭസ്ഥ ശിശുവിന്റെ സ്വാദറിയാനുള്ള കഴിവ് വികസിക്കാൻ തുടങ്ങുന്നു, കുറച്ച് ആഴ്ചകൾ കൊണ്ട് തന്നെ അത് പൂർണ്ണതയിൽ എത്തുകയും ചെയ്യും. ജനിക്കുന്നത് മുതൽ ശിശുവിന് രുചി തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
3. വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.
ഏറ്റവും പുതിയ 4ഡി അൾട്രസൗണ്ട് സ്കാൻ പ്രകാരം ഗർഭസ്ഥ ശിശുവിന് ചിരിക്കാൻ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മുപ്പത്തിയാറാം ആഴ്ച മുതൽ അവർ അവരുടേതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ് സ്വായത്തമാക്കും. ഉദാഹരണത്തിന് മൂക്ക് ചുളുക്കുക, വിഷമം പ്രതിഫലിപ്പിക്കുന്ന മുഖം, എന്തിന് ദേഷ്യം പ്രകടിപ്പിക്കാനും കഴിയുകത്രേ. ഗർഭസ്ഥശിശുവിന് മനോഹരമായി പുഞ്ചിരിക്കാനും, സന്തോഷാധിക്യത്താൽ കണ്ണുകൾ ചിമ്മാനും, വളരെ സുമ്യ ഭാവം പ്രകടിപ്പിക്കാനും കഴിയും.
ഗർഭാവസ്ഥയിലെ വളർച്ചയ്ക്ക് അനുസരിച്ച് അവരുടേതായ രീതിയിൽ പ്രതികരിക്കാൻ കുഞ്ഞുങ്ങൾ ശ്രമിക്കും, സന്തോഷവും, പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ് കുഞ്ഞ് വയറിൽ ചവിട്ടുന്നതും തൊഴിക്കുന്നതും അമ്മ അറിയുന്നത്, എല്ലാം ആ കുരുന്നിന്റെ വികാരപ്രകടനങ്ങൾ തന്നെ, സംശയിക്കേണ്ട.
4. കുഞ്ഞുങ്ങൾക്കായുള്ള പാട്ടുകളും കഥകളും തിരിച്ചറിയുന്ന കുഞ്ഞ്
ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ വായിച്ച് കേട്ട കുഞ്ഞികഥകൾ ജനിച്ചശേഷവും തിരിച്ചറിയുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ഈ പഠനത്തിൽ പങ്കെടുത്ത ഗർഭിണികളോട് ദിവസത്തിൽ 2 പ്രാവശ്യം നേഴ്സറി ഗാനങ്ങളും കുഞ്ഞികഥകളും ഗർഭാവസ്ഥയുടെ അവസാന 3 മാസങ്ങളിൽ വായിക്കാൻ ആവശയ്പ്പെട്ടു. വായിക്കുന്നതിനിടയിൽ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയസ്പന്ദനം മന്ദഗതിയിലായതായി കണ്ടെത്തുകയുണ്ടായി. കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാർ പറയുന്ന കഥകൾ സമാധാനമായി കേൾക്കുന്നതുകൊണ്ടാണ് ഹൃദയസ്പന്ദനം മന്ദഗതിയിലായതെന്ന് പഠനം പറയുന്നു.
5. കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നതിനു മുൻപും കരയാറുണ്ട്
ഗർഭത്തിന്റെ മുപ്പത്തിയഞ്ച് ആഴ്ചകൾക്ക് ശേഷം കുഞ്ഞിന് തന്റെ മുഖത്തെ മസിലുകൾ തുടർച്ചയായി ചലിപ്പിക്കാൻ കഴിയും. അതാണ് ഭാവിയിൽ കുഞ്ഞിനെ കരച്ചിൽ, ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നത്. വികാരങ്ങളുടെ ഒരു നിരയുമായാണ് ഒരു കുഞ്ഞ് ജനിച്ച് വീഴൂന്നത്, ജനിച്ച് വീഴുമ്പോൾ തന്നെ അവയിൽ ചിലത് പ്രകടിപ്പിക്കാനും കുഞ്ഞിന് സാധിക്കുന്നു.
6. കുഞ്ഞുങ്ങൾ പാട്ടുകൾ ഓർക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു
3 മാസം വളർച്ചയെത്തുന്നതു മുതൽ ഗർഭവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ചതിന് ശേഷവും കുഞ്ഞിന്റെ ഓർമ്മയിൽ നിലനിൽക്കും. ഗാനം തുടർച്ചയായി കേട്ടിട്ടുള്ള കുഞ്ഞ് ജനിച്ചത്ന് ശേഷം അതേഗാനം കേൾക്കുമ്പോൾ തലച്ചോറിൽ പട്ട് കേട്ടിട്ടില്ലാത്ത കുട്ടികളെ അപേക്ഷിച്ച് ചില വ്യതിയാനങ്ങൾ ദൃശ്യമാകും.
കുട്ടിയുടെ അവബോധം ഗർഭാവസ്ഥയിൽ തന്നെ രൂപപ്പെടുന്നു, അതുവരെ അവർ പുറത്തെ കാര്യങ്ങൾ സസൂക്ഷമം ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള തങ്ങളുടെ കുഞ്ഞിന് കേൾക്കാനായി വളരെ മനോഹരമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾപ്പിക്കാൻ മടിക്കരുത്.
7. കയ്യും വായും തമ്മിലുള്ള സഹകരണം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിൽ രൂപപ്പെടുന്നു
ഗർഭാവസ്ഥയിൽ കുഞ്ഞ് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും കൂടുതൽ ആക്ടീവ് ആയിരിക്കും എന്നതിന് വൈദ്യശാസ്ത്രത്തിൽ തന്നെ നിരവധി തെളിവുകൾ ലഭ്യമാണ്. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ തങ്ങളുടെ കുഞ്ഞ് വിരൽ കുടിക്കുന്നത് കണാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അച്ഛാനമ്മമാർ അനുഭവിച്ചിട്ടുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. ഇത് ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നതിന്റെ തെളിവാണ്
https://www.facebook.com/Malayalivartha