റമദാൻ വ്രതം നല്‍കുന്ന പാഠങ്ങള്‍

റമദാന് മാസം വന്നു പോകാറായി.ഈ മാസം നാം എന്തെല്ലാം നേടി എന്തെല്ലാം പഠിച്ചു എന്ന് നാം മനസിലാക്കണം.അത് എത്രത്തോളം നമ്മില്‍ സ്വാധീനിച്ചു എന്നതാണ് ഈ ടെസ്റ്റിന്റെ വിജയം.
അച്ചടക്കം
അല്ലാഹുവിനെ മഹത്വപ്പെടുത്താനായി എങ്ങനെ സ്വയം അച്ചടക്കം പാലിക്കണം എന്ന് നാം ഈ മാസത്തില്‍ പഠിച്ചു.രാവിലെയും വൈകുന്നേരവും കൃത്യനിഷ്‌ഠയോടെ ഭക്ഷണം കഴിക്കലും കുടിക്കലും നടത്തി.ഭക്ഷണം കഴിക്കുന്നതിനൊപ്പം ആത്മീയതയും നേടി.ദിവസേനയുള്ള ശീലങ്ങള്‍ നാം മാറ്റി.നമ്മുടെ ശീലങ്ങള്‍ക്കൊന്നും നാം അടിമയല്ല എന്ന് തിരിച്ചറിഞ്ഞു.നാം അല്ലാഹുവിന്റെ മാത്രം അടിമയായിരിക്കും.റമദാന് ശേഷവും നാം ഈ അച്ചടക്കം ജീവിതത്തില്‍ തുടരണം.
സ്വഭാവ രൂപീകരണം
നമ്മള്‍ കേള്‍ക്കുന്നതും പറയുന്നതും ചിന്തിക്കുന്നതുമെല്ലാം ശ്രദ്ധയോടെ ആയിരിക്കണമെന്ന് റമദാന്‍ നമ്മെ പഠിപ്പിച്ചു.അല്ലെങ്കില്‍ വിശപ്പും ദാഹവും വ്രതവുമെല്ലാം പാപമാകും
ആത്മീയ ജീവിതത്തിന്റെ നവീകരണം
അല്ലാഹുവിനോടുള്ള നമ്മുടെ ഭക്തിയും ആരാധനയും റമദാന്‍ പുതുക്കുന്നു.ഈ മാസത്തില്‍ നാം എല്ലാ ദിവസവും ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുകയും രാത്രിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു.പ്രാര്‍ത്ഥന ഇല്ലാതെ ഒരു മതവും ഇല്ല.എന്നാല്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ ഈ മാസം വളരെയേറെ ശക്തിപ്പെടുന്നു.
എന്നോടുള്ള സമ്പർക്കം പുതുക്കുന്നു
റമദാനും ഖുറാനും തുടക്കം മുതലേ ബന്ധപ്പെട്ടിരിക്കുന്നു.ഈ മാസം പ്രവാചകനായ മുഹമ്മദ് ഒരു പുണ്യ സന്ദേശം നല്‍കുന്നു.പ്രവാചകന്‍ ആദ്യം വെളിപ്പെടുത്തിയത് വ്രതത്തിലൂടെയുള്ള സമാധാനമാണ്.വ്രതം നമ്മെ അല്ലാഹുവിന്റെ ലോകം മനസ്സിലാക്കാനായി വിശ്വസ്തതയുള്ള ഒരു ഹൃദയത്തിനുടമയാകും.മാനസികമായും ആത്മീയമായും വേണ്ടത് എന്ന് ഖുറാനില്‍ പറയുന്നത് ഇതാണ്.മുസ്ലീങ്ങള്‍ ഈ മാസത്തില്‍ ഖുറാന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നു.ഖുറാനുമായുള്ള സമ്ബര്‍ക്കം നമ്മെ ഈ സന്ദേശം പിന്തുടരാന്‍ സഹായിക്കും
മുസ്‌ലിം സമൂഹത്തിന്റെ ഐഡന്റിറ്റി പുതുക്കല്‍
റമദാന്‍ വ്യക്തിപരമായ അനുഭവം മാത്രമല്ല.അത് സമൂഹത്തിന്റെ അനുഭവം കൂടിയാണ്.മുസ്‌ലിം സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി വ്രതമെടുക്കുന്നു.അല്ലാഹുവിനോടുള്ള വിധേയത്തില്‍ നാം ഇവരെ തിരിച്ചറിയുന്നു.ഇത് ഒത്തൊരുമയും കൂട്ടായ്മ മനോഭാവവും നല്‍കുന്നു.
മുസ്‌ലിം സമൂഹം അല്ലാഹുവിനോട് വളരെ ഭക്തിയുള്ള ഒരു സമൂഹം ആണെന്നും അതിലെ ഓരോ വ്യക്തിയും അല്ലാഹുവിനോടുള്ള പവിത്രമായ ശക്തിയാല്‍ പരസ്പരം ശക്തിപ്പെടുന്നവയും ആണ്.ഇത് മനുഷ്യരാശിയുടെ നന്മ തെളിയിക്കുന്ന ബോണ്ടുകളാണ്,മുസ്‌ലിം സമൂഹത്തിന്റെ ശക്തി നന്മ,ധാര്‍മികത,ഭക്തി എന്നീ മൂല്യങ്ങളോട് ചേര്‍ന്നിരിക്കുന്നു.ഇത് റമദാന്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു
സഹാനുഭൂതിയും സംരക്ഷണവും
ദരിദ്രരുടെയും പാവപ്പെട്ടവരുടെയും കഷ്ടതയും വേദനയും മനസ്സിലാക്കാന്‍ കൂടിയുള്ളതാണ് റമദാനിന്റെ നോമ്ബ്.നമ്മുടെ സ്വമേധയുള്ള വിശപ്പും ദാഹവും ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളാണെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.സഹാനുഭൂതിയുടെയും സഹായത്തിന്റെയും മാസം കൂടിയാണ് റമദാന്‍.ഈ മാസത്തില്‍ എങ്ങനെ കൂടുതല്‍ ദയാലുവാകണം എന്നുകൂടെ ഇത് പഠിപ്പിക്കുന്നു.പല മുസ്ലീങ്ങളും സക്കാത്തു കൊടുക്കുകയും ചെയ്യുന്നു.
ജിഹാദ് അല്ലെങ്കില്‍ കഷ്ടത
റമദാനിലെ വ്രതവും ജിഹാദും ഒരേ വര്‍ഷം തന്നെയാണ്.അതായത് മദീനയിലെ ഹിജറയിലെ രണ്ടാം വര്ഷം.വ്രതം നമുക്ക് ത്യാഗത്തിനുള്ള ശക്തി തരുന്നു.ഇതില്ലാതെ ജിഹാദ് സാധ്യമല്ല.എങ്ങനെ തിന്മയ്ക്ക് എതിരെ പോരാടണമെന്ന് റമദാന്‍ പഠിപ്പിക്കുന്നു.
തക്വ
ധാര്‍മ്മികവും ആത്മീയവുമായ എല്ലാ സമ്മാനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞാല്‍ റമദാന്‍ തക്വ ആണെന്ന് പറയാം.തക്വ എന്നാല്‍ ഇസ്ലാമിക ജീവിതത്തിന്റെ ആകെത്തുകയാണ്.ഇത് ഇസ്ലാമിന്റെ ഏറ്റവും മഹത്തരമായ ഒരു കാര്യമാണ്.ദൈവിക ബോധം ,ഭക്തി,ഭയം,അല്ലാഹുവിനോടുള്ള കീഴ്വഴക്കം,എല്ലാത്തിനുമുപരി തിന്മയെ അകറ്റി നന്മ സ്വീകരിക്കുക .റമദാന്‍ അനുഭവിക്കുന്നതിലൂടെ ഒരു സമൂഹം തന്നെ വ്യത്യസ്തമാകുന്നു.ആത്മീയമായും ധാര്‍മികമായും റമദാന് ശേഷം ആ സമൂഹം ശക്തിപ്പെടുകയും വരും തലമുറയിലേക്ക് അത് നിക്ഷേപിക്കാന്‍ ശ്രമിക്കുകയും വേണം .
https://www.facebook.com/Malayalivartha