ഊണിലും ഉറക്കത്തിലും മാത്രമല്ല, ബാത്ത് റൂമില്‍ പോകുമ്പോഴും നിങ്ങള്‍ ഫോണ്‍ കൊണ്ട് പോകാറുണ്ടോ, എന്നാല്‍ വളരെയധികം ശ്രദ്ധിക്കൂ..ഈ അസുഖങ്ങളെ വിളിച്ചു വരുത്തല്ലേ...

ഇന്ന് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. പലരും സ്മാര്‍ട്ട് ഫോണിന് അടിമകളുമാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഫോണ്‍ ഉപയോഗിക്കുന്നു എന്ന് പറയും പോലെ ചിലര്‍ ബാത്ത്‌റൂമിലും ഫോണ്‍ ഉപയോഗിക്കാറുണ്ട്. ഇതിന് നിരവധി ദോഷഫലങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികളും ഗുരുതര പ്രത്യാഘാതങ്ങളുമാണ് ഈ ശീലം ഉണ്ടാക്കുന്നത്.
ദോഷകരമായ ബാക്ടീരിയകള്‍
ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് ഇതിന് ധാരാളം ദോഷകരമായ ബാക്ടീരിയകള്‍ പടരാന്‍ കഴിയും എന്നുള്ളത് തന്നെയാണ്. ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ ഫോണുകള്‍ അപകടമുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത്. സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെക്കുറിച്ചുള്ള പഠനത്തിനിടെ ഇ.കോളി ബാക്ടീരിയ മൊബൈല്‍ ഫോണുകളില്‍ ധാരാളം ഉണ്ടെന്ന് കണ്ടെത്തി. ഈ ദോഷകരമായ ബാക്ടീരിയ ഭക്ഷ്യവിഷബാധ പോലുള്ള കുടല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂലക്കുരുവിനുള്ള സാധ്യത
ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് നമ്മുടെ അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് പലപ്പോഴും മൂലക്കുരു പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ആരംഭിച്ചതിനു ശേഷം ഇത്തരം കേസുകള്‍ ഉയര്‍ന്നതായി വിദഗ്ദര്‍ പറയുന്നുണ്ട്.പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രകടമാവാത്തത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും വീണ്ടും രോഗം കൂടുതലാവാന്‍ കാരണമാകുകയും ചെയ്യുന്നു.
ചിന്താശേഷി കുറക്കുന്നു
ടോയ്ലറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് പലപ്പോഴും ചിന്താശേഷി കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെല്‍ഫോണുകള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഏകാഗ്രതയെയും ചിന്തയെയും തടസ്സപ്പെടുത്തുന്നു. ഇത് ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിനുള്ള നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു, ഇനി ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പോലും പിന്നീട് ടോയ്ലറ്റില്‍ ഉപയോഗിക്കുമ്‌ബോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.
പേശികളിലെ വേദന
ബാത്ത്റൂമിലേക്ക് വരെ ഫോണ്‍ കൊണ്ട് പോവുന്നവര്‍ അത് കൂടുതല്‍ നേരം ബാത്ത്റൂമില്‍ ചിലവഴിക്കുമ്‌ബോള്‍ അത് പലപ്പോഴും പെല്‍വിക് ഏരിയയിലെ പേശികള്‍ക്ക് പ്രശ്‌നമുണ്ടാക്കും. പ്രത്യേകിച്ച്, നമ്മുടെ അവയവങ്ങളായ മലവിസര്‍ജ്ജനം, മൂത്രസഞ്ചി, യോനി എന്നിവയിലെല്ലാം ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കാരണം പെല്‍വിസ് ഫ്ളോര്‍ പേശി അവയെ പിന്തുണയ്ക്കാന്‍ തക്ക ശക്തമല്ല എന്നുള്ളത് തന്നെയാണ് കാരണം. ടോയ്‌ലറ്റില്‍ ഇരിക്കുമ്‌ബോഴുള്ള നമ്മുടെ പൊസിഷന്‍ തന്നൊണ് ഇതിന് ഒരു കാരണം, പ്രത്യേകിച്ചും നിങ്ങള്‍ ഫോണ്‍ നോക്കി ദീര്‍ഘനേരം കുനിഞ്ഞിരിക്കുകയാണെങ്കില്‍. ഇത് കൂടുതല്‍ അപകടത്തിലേക്ക് നയിക്കും. സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha