ചർമ്മ സൗന്ദര്യത്തിനായി ഐസ് ക്യൂബ് ഉപയോഗിച്ച് നോക്കൂ... കാണാം മാറ്റങ്ങൾ !!

മുഖ സൗന്ദര്യം വർധിപ്പിക്കാൻ നമ്മൾ പല വഴികൾ തെരഞ്ഞെടുക്കാറുള്ളതാണ്. എന്നാൽ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഐസുകൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് നമുക്ക് നോക്കാം.
ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ നല്ല രീതിയില്‍ മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്ബോള്‍ രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു.
പാല്‍ ഐസ് ക്യൂബാക്കി ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ശുദ്ധമായ ഒരു എക്‌സ്‌ഫോളിയേറ്ററിന്റെ ഗുണം ചെയ്യും. പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു.
കണ്‍തടത്തിലെ കറുപ്പ് നീക്കാനായി നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവിയാല്‍ മതി. കൂടാതെ ഐസ്‌ക്യൂബിനു പകരം വെള്ളരിക്കയുടെ നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കട്ടിയാക്കി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നത് മുഖത്തെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സുഷിരങ്ങള്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതിലൂടെ മുഖത്തെ എണ്ണമയം കുറച്ച് മുഖചര്‍മ്മം കൂടുതല്‍ സുന്ദരമാക്കുന്നു.
https://www.facebook.com/Malayalivartha