ഒറ്റ ദിവസം കൊണ്ട് കാല്‍ വിണ്ട് കീറുന്നത് തടയാം

പലരേയും അലട്ടുന്ന പ്രശ്‌നമാണ് കാല്‍ വിണ്ടു കീറുന്നത്. ബേക്കിംഗം സോഡയുപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് കാല്‍ വിണ്ട് കീറുന്നത് തടയാം. ഇളംചൂടുവെള്ളം, ബേക്കിംഗ് സോഡ, പ്യൂമിക് സ്‌റ്റോണ്‍, 2 സ്പൂണ്‍ ഉപ്പ് എ്ന്നിവയാണ ഇതിനു വേണ്ടത്. ചൂടുവെള്ളത്തില്‍ ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്തിളക്കുക. ഈ ലായനിയില്‍ കാല്‍ 15 മിനിറ്റു മുക്കി വയ്ക്കണം. കാലിലെ വരണ്ട ചര്‍മത്തിനിടയില്‍ ബേക്കിംഗ് സോഡയെത്തി ചര്‍മം മൃദുവാകാനാണിത്.
ഇതിനു ശേഷം കാല്‍ പുറത്തെടുത്ത് പതുക്കെ പ്യൂമിക് സ്‌റ്റോണ്‍ വച്ചുരയ്ക്കുക. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. പിന്നീട് 2 സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഏതെങ്കിലും ഓയില്‍, പഞ്ചസാര എന്നിവയെടുത്ത് കലര്‍ത്തി സ്‌ക്രബാക്കുക. ഇതുകൊണ്ട് 5 മിനിറ്റു നേരം ഹീല്‍സ് സ്‌ക്രബ് ചെയ്യുക. പിന്നീട് സാധാരണ വെള്ളം കൊണ്ടു കഴുകാം. മറ്റൊരു പാത്രത്തില്‍ അല്‍പം ഓയില്‍, മെഴുകുതിരി എ്ന്നിവയിടുക. ഇത് ചൂടുവെള്ളത്തില്‍ വച്ച് ഉരുക്കിയെടുക്കണം. ഇത് തണുത്തു കഴിയുമ്പോള്‍ ഹീലുകളില്‍ പുരട്ടി സോക്‌സിടുക.രാത്രി ഉറങ്ങാന്‍ കിടക്കുന്ന നേരം ഇതു ചെയ്ത് രാവിലെ വരെ കാലില്‍ വയ്ക്കാം.
https://www.facebook.com/Malayalivartha