സെക്‌സില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാം... പുരുഷനും സ്ത്രീക്കും എല്ലാം മറന്ന് സന്തോഷിക്കാം ചില കാര്യങ്ങളിലൂടെ

ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്. പുരുഷനും സ്ത്രീയും എല്ലാം മറന്ന് സന്തോഷിക്കുന്ന നിമിഷം. ഈ നിമിഷങ്ങള്‍ കൂടുന്തോറും ദമ്പതികള്‍ തമ്മിലുള്ള ബന്ധവും കൂടും. ഈ നിമിഷം കുറയുന്തോറും ദമ്പതികള്‍ തമ്മിലുള്ള അകലവും കുറയും. എല്ലാം മറന്ന് ഇരുവരും സന്തോഷിക്കാന്‍ ആ സമയത്ത് ഒരേ മനസ്സും ഉണ്ടാകണം.
ചിലര്‍ ലൈംഗികതയ്ക്ക് ഇടയ്ക്ക് പങ്കാളികളെ വേദനിപ്പിക്കാറുണ്ട്. എന്നാല്‍ അത് ചില അവസരങ്ങള്‍ പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കും. എന്തിനും ഒരു സമയമുണ്ട്. ആ സമയത്തേ അത് ആകാവൂ. വികാരതീവ്രത കൊണ്ട് ഇണയെ പാരമ്യത്തിലെത്തിക്കാന്‍ ഓരോ പങ്കാളിയും മോഹിക്കുന്നു.
ചുംബനം, കരലാളനം, പ്രണയഭാഷണങ്ങള്‍ ഇവയെപ്പോലെ നഖദന്തക്ഷതമേല്‍പ്പിക്കലും വികാരങ്ങളെ ഇളക്കിമറിക്കും. എന്നാല്‍ ഇത് ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രം മതി. ഇല്ലെങ്കില്‍ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഒടുവില്‍ കലഹവുമായിരിക്കും ഫലം . ലൈംഗികബന്ധത്തിനിടെ ഇണയെ വേദനിപ്പിച്ചു ലൈംഗികസുഖം നേടുന്ന മാനസിക രോഗത്തെ സാഡിസം എന്നാണു പറയുന്നത്.
നിങ്ങളുടെ ഭാരം താങ്ങുന്ന ഒരു ചുമടുതാങ്ങിയല്ല പങ്കാളി. അതുകൊണ്ടുതന്നെ കരുതലോടെ പങ്കാളിക്ക് അസൗകര്യമാകാത്തവിധം വേണം ലൈംഗീകബന്ധത്തിലേര്‍പ്പെടാന്‍. ശ്വസനം തടസപ്പെട്ടാല്‍ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോര്‍ക്കുക. ഇണയുടെ സഹകരണത്തിന് അതു തടസമാകും.
ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യക്തിഗതമാണ്. സാമൂഹ്യസ്ഥിതി , കുടുംബപശ്ചാത്തലം ഇവയൊക്കെ ലൈംഗികതയില്‍ സ്വാധീനം ചെലുത്തും. വിചിത്രമായ രീതികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന ധാരാളം പേര്‍ പുതിയ സമൂഹത്തിലുണ്ട്. മുമ്ബു ഉണ്ടായിരുന്നുതാനും.
എന്തായാലും നിങ്ങള്‍ക്കു വൈചിത്രമുള്ള ലൈംഗികരീതികളും സങ്കല്പങ്ങളുമുണ്ടെങ്കില്‍ നിര്‍ബന്ധമായും അക്കാര്യം പങ്കാളിയെ നേരത്തേ അറിയിച്ചിരിക്കണം. അസ്വാഭാവികമായ രീതിയില്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ആദ്യ ദിവസം ഭാര്യയെ അതിനു പ്രേരിപ്പിച്ചാല്‍ ആഗ്രഹിക്കുന്ന പ്രതികരണമാവില്ല ലഭിക്കുക. ചിലപ്പോഴതു ആയുഷ്‌കാല പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
https://www.facebook.com/Malayalivartha