സർവരോഗ സംഹാരി ആണ് യോഗ... മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ അത്യുത്തമം.. യോഗ അഭ്യസിക്കേണ്ടത് എങ്ങിനെ?
ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ യോഗയെക്കാൾ മികച്ച മാർഗമില്ല. പണ്ടുമുതൽക്കേ നമ്മുടെ ഋഷീവരന്മാർ അഭ്യസിച്ചിരുന്ന കലയാണ് യോഗ. പക്ഷെ വേണ്ടത്ര പ്രാധാന്യം യോഗയ്ക്ക് കിട്ടിയിട്ടില്ലെന്ന് വേണം പറയാൻ .
യോഗ വെറുമൊരു ശാരീരിക വ്യായാമമല്ല, മറിച്ച് ശരീരത്തിനും മനസ്സിനും ഒരുപോലെ ഫലപ്രദമായ ഒരു വ്യായാമമാർഗമാണ്. യോഗ ചെയ്യാനായി വിലകൂടിയ ഉപകരണങ്ങളോ കൂടുതൽ സ്ഥലസൗകര്യമോ ഒന്നുംതന്നെ ആവശ്യമില്ല എന്നതും യോഗയുടെ ജനപ്രീതിക്ക് കാരണമാണ്.
യോഗ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ് .വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. എന്ന് കരുതി പെട്ടെന്ന് യോഗ ചെയ്യാൻ തുടങ്ങാം എന്ന് കരുതരുത് .യോഗ ചെയ്യുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ശരിയായ വസ്ത്രം തിരഞ്ഞെടുക്കുക
യോഗ ചെയുന്ന സമയത് ഒരിക്കലും ഇറുകിയതോ വായുസഞ്ചാരം കുറഞ്ഞതോ ആയ വേഷങ്ങൾ ധരിക്കരുത്. സ്ട്രെച്ചിങ് ആണ് പ്രധാനമായി വരുന്നതിനാൽ ഇറുകിയ വേഷം ധരിക്കുമ്പോൾ യോഗ ചെയുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. യോഗ ചെയ്യാൻ ഇപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
യോഗ മാറ്റ് ഉപയോഗിക്കുക
യോഗ ഒരിക്കലും തരിശായ സ്ഥലത്തു ചെയുവാൻ പാടില്ല. യോഗ ചെയുവാൻ കാറ്റും വെളിച്ചവുമുള്ള സ്ഥലം തിരഞ്ഞെടുക്കുക. യോഗ മാറ്റ് ഇല്ലാതെ യോഗ ചെയുവാൻ പാടില്ല. വെറും നിലത്തു അല്ലെങ്കിൽ കട്ടിയുള്ള തുണി വിരിച്ചു യോഗ ചെയാം.
നിറഞ്ഞ വയറോടെ യോഗ ചെയ്യരുത്
ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയുവാൻ പാടുള്ളതല്ല. അത് ദഹനപ്രക്രിയയെ ബാധിക്കാൻ ഇടവരും. ഭക്ഷണം കഴിഞ്ഞു രണ്ടുമണിക്കൂറിനു ശേഷം മാത്രം യോഗ അഭ്യസിക്കുക.
നിശബ്ദമായ അന്തരീക്ഷത്തിൽ യോഗ ചെയുക
യോഗ ചെയുന്ന സ്ഥലത്തു ബഹളമോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക . മനസിനെ ശാന്തമാക്കുവാൻ zen സംഗീതം അല്ലെങ്കിൽ മധുരകരമായ മ്യൂസിക് ഇടുക.കേൾക്കാൻ ഇമ്പമുള്ളത് മാത്രം തിരഞ്ഞടുക്കുക.
നിങ്ങൾക്ക് വേണ്ടി മാത്രം ചെയുക
യോഗ അഭ്യസിക്കുന്നത് ഒരിക്കലും മറ്റൊരാളുടെ നിർബ ന്ധത്തിനോ താല്പര്യത്തിനോ വഴങ്ങിയാകരുത്. അത് നിങ്ങൾക്ക് വേണ്ടി മാത്രം ആയിരിക്കണം. എങ്കിൽ മാത്രമേ അതിനെ പൂർണ്ണ ഫലസിദ്ധി അറിയാൻ സാധിക്കുകയുള്ളു.
ധൃതിപിടിച്ചൊരിക്കലും ചെയ്യരുത്
യോഗ ഒരിക്കലും ധൃതി പിടിച്ചു ചെയ്യരുത്. സാവധാനം വേണം ചെയുവാൻ. ഓരോ ആസനം ചെയ്യുമ്പോഴും മനസിനെ ശാന്തമാക്കി സമാധാനത്തോടെ സമയം നൽകി ചെയുക.
താരതമ്യം ചെയ്യരുത്
നിങ്ങൾ യോഗാഭ്യാസനം ആരംഭിക്കുമ്പോൾ ഒരിക്കലും താരതമ്യം ചെയ്യരുത്. എല്ലാരുടെയും ശരീരം ഒരുപോലെ വഴങ്ങുകയില്ല. നിങ്ങളെക്കാൾ ഒരു യോഗാസനം ഗംഭീരമായി ചെയുന്ന മറ്റൊരാളുണ്ടാകും അതുപോലെ ആകുവാൻ ഒരിക്കലും ശ്രമിക്കരുത് .
ശരീരം നന്നായി വഴങ്ങുവാൻ സമയമെടുക്കും . അതുവരെ കാത്തിരിക്കുക.
ആർത്തവകാലത്തു യോഗ ചെയ്യരുത്
സ്ത്രീകൾ ആർത്തവകാലത്ത് യോഗ ചെയുവാൻ പാടില്ല. ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്ന സമയത് ചെയുമ്പോൾ അത് വിപരീത ഫലം തരുന്നു.
ധ്യാനത്തിലൂടെ യോഗ ആരംഭിക്കുക
നിങ്ങൾ ചെയുന്ന യോഗ പൂർണ്ണതയിൽ എത്തണമെങ്കിൽ ധ്യാനത്തിലൂടെയും പ്രാർത്ഥനയുടെയും യോഗ അഭ്യസിക്കുക. നിങ്ങളുടെ ശ്വാസത്തിനെ നിങ്ങൾ ശ്രദ്ധിക്കുക. ധ്യാനത്തിലൂടെ ചെയുന്ന യോഗ അവസാനിക്കുമ്പോൾ ആ ദിവസം മുഴുവൻ നിങ്ങൾക്ക് ലഭിക്കുന്ന സമാധാനം മനസിലാക്കുവാൻ നിങ്ങൾക്ക് കഴിയുന്നു.
ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. പകുതിക്കു നിർത്തിപ്പോകാതെ തുടർന്നും പരിശീലിക്കുക.ഫലം ഉറപ്പ്
https://www.facebook.com/Malayalivartha