ചുറ്റുമതില്‍ നിര്‍മ്മാണത്തിനും വാസ്തു

ഗൃഹനിര്‍മ്മാണത്തില്‍ മാത്രം വാസ്തു നോക്കിയാല്‍ പോര. വീടിന് ചുറ്റുമതില്‍ കെട്ടുമ്പോഴും വാസ്തു നോക്കേണ്ടത് ആവശ്യമാണ്. വസ്തു വാങ്ങിയാല്‍ ഉടന്‍തന്നെ അടുത്തു കിടക്കുന്ന വസ്തുക്കളുമായുള്ള അതിര്‍ത്തി കുറ്റിയടിച്ച് വേര്‍തിരിക്കുക. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എന്ന ക്രമത്തിലാവണം കുറ്റിയടിച്ച് ചരട് കെട്ടേണ്ടത്. ഒരു വിദഗ്ദനെ കൊണ്ട് വേണം ഇപ്രകാരം അതിര്‍ത്തി തിരക്കുവാന്‍. ഗൃഹത്തില്‍ നിന്നും പൂര്‍ണ്ണമായും വേറിട്ട് വേണം ചുറ്റുമതില്‍ കെട്ടുവാന്‍. വീടിനും, മതിലിനുമിടയില്‍ വായുപ്രവാഹത്തിനുള്ള അകലവും ഉണ്ടായിരിക്കണം.
ചുറ്റുമതിലുമായി ചേര്‍ന്ന് കഴിവതും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തരുത്. കാര്‍പോര്‍ച്ച് പോലുള്ളവ കെട്ടണമെന്നുണ്ടെങ്കില്‍ വടക്കുപടിഞ്ഞാറു ഭാഗത്തോ, തെക്കു പടിഞ്ഞാറു ഭാഗത്തോ ഉള്ള മതിലിനോട് മാത്രം ചേര്‍ത്ത് കെട്ടുക. നിര്‍മ്മിച്ച മതില്‍ സംരക്ഷിക്കുന്ന കാര്യത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍മ്മാണം നടക്കുന്ന വേളയില്‍ മതില്‍ മറിയാതെ നോക്കണം. മിറഞ്ഞാല്‍ അത് അശുഭകരമാണ്. മതിലില്‍ നിര്‍മ്മാണ സമയത്തോ, ഭാവിയിലോ ഉണ്ടാകുന്ന വിള്ളലുകള്‍ ഗൃഹവാസികളെ ദോഷകരമായി ബാധിച്ചേക്കാം. വിള്ളലുകള്‍ ഉണ്ടാകുകയാണെങ്കില്‍ ആ ഭാഗം ഉടന്‍ തന്നെ പുതുക്കിപ്പണിഞ്ഞാല്‍ നന്നായിരിക്കും.
ഗൃഹത്തെ സംരക്ഷിക്കും പോലെ തന്നെ ഗൃഹത്തിന്റെ ചുറ്റുമതിലിനെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. ചുറ്റുമതിലുള്ള ഗൃഹത്തില്‍ വാസ്തുദേവന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകുകകയും, ഗൃഹദോഷങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. തെക്കു പടിഞ്ഞാറു ഭാഗത്തുള്ള മതില്‍ വടക്ക് കിഴക്ക് ഭാഗത്തുള്ളതിനേക്കാള്‍ ഉയരകൂടുതല്‍ ഉള്ളത് നല്ലതാണ്. വടക്കു കിഴക്കു ഭാഗത്തെ ഉയരക്കുറവ് വസ്തുവില്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ഗൃഹത്തിനുസമീപം ക്ഷേത്രമുണ്ടെങ്കില്‍ ക്ഷേത്രത്തിന്റെ നിഴല്‍ ഗൃഹത്തില്‍ പതിക്കാതിരിക്കത്തക്കവിധം വേണം മതില്‍ നിര്‍മ്മാണം നടത്തേണ്ടത്. ക്ഷേത്രത്തിന്റെ നിഴല്‍ പതിക്കുന്നത് ഗൃഹത്തിന് ദോഷകരമാകും. വസ്തുവിനോട് ചേര്‍ന്ന പ്രധാന വീഥിയോട് ചേര്‍ത്തു വേണം ഗേറ്റ് സ്ഥാപിക്കേണ്ടത്.
https://www.facebook.com/Malayalivartha