ചൊവ്വാ ദോഷവും, വിവാഹവും... വ്യാജപ്രചരണങ്ങളില്‍ വീണുപോകരുത്! ചൊവ്വാദോഷത്തിന്റെ യാഥാർഥ്യങ്ങൾ

പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ ഭയപ്പാടോടും ആശങ്കളോടുകൂടിയെ ചൊവ്വാദോഷം എന്ന വാക്കിനെ സമീപിക്കൂ. സത്യത്തിൽ എന്താണ് ചൊവ്വാദോഷം? പുരുഷന്റെയും സ്ത്രീയുടെയും ജാതകത്തിൽ ലഗ്നാലും ചന്ദ്രാലും ശുക്രാലും ചിലസ്ഥലങ്ങളിൽ ചൊവ്വ എന്ന പാപഗ്രഹം നിന്നാൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്നാണ് ആചാര്യന്മാർ പറയുന്നത്. ഇത് ചൊവ്വ മാത്രമല്ല. ശനി. കേതു. രാഹു. സൂര്യൻ തുടങ്ങിയ ഗ്രഹങ്ങൾ നിന്നാലും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാക്കും.
ചൊവ്വയ്ക്ക് വിവാഹകാര്യത്തിൽ വേർപാട്, ലൈംഗികപ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങളിൽ മേൽകൈ ഉൾക്കതുകൊണ്ടാണ് ചൊവ്വയുമായി ബന്ധപ്പെട്ട നിലപാടുകൾക് കൂടുതൽ പ്രാധാന്യം കൈവന്നത്. എന്നാൽ ഈ ചൊവ്വ എല്ലാ നിർദേശസ്ഥലത്തു നിന്നാലും കുഴപ്പം ഉണ്ടാകാറില്ല. ചൊവ്വ നിൽക്കുന്ന എന്ന ഒറ്റക്കാരണത്താൽ പെൺകുട്ടികളുടെ മാതാപിതാക്കളെ ഭയപ്പെടുത്തി അവരുടെ ജീവിതം തന്നെ ഇല്ലാതെയാക്കുന്ന അവസ്ഥ ഇപ്പോൾ നടക്കുന്നുണ്ട്. ഇത് മാറ്റേണ്ട കാലമായി. നിജസ്ഥിതി ഏവരും അറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha