സോഷ്യൽമീഡിയ കുടുംബബന്ധങ്ങളിൽ കൈകടത്തുമ്പോൾ

ആളുകൾക്ക് സോഷ്യൽമീഡിയയിലുള്ള ഇടപെടൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ദിനചര്യയായി മാറിക്കഴിഞ്ഞു. ഇന്നത്തെ അത്യന്താധുനിക യുഗത്തില്‍ കുടുംബ ബന്ധങ്ങളില്‍ വലിയ മാറ്റം വന്നുകഴിഞ്ഞു. . ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും മാറ്റം വരുത്തിയിരിക്കുന്നു . ഇന്ന് എല്ലാവരും ഓൺലൈൻ യുഗത്തിലാണ്, ഫേസ്ബുക്കിലും വാട്സാപ്പിലും തന്നെയാണ് ജീവിതം. പക്ഷേ, ഇത് ദിവസേന തകർക്കുന്നത് പലതരത്തിലുള്ള മനുഷ്യബന്ധങ്ങളെയുമാണെന്ന് സൂചിപ്പിക്കുന്ന ഒട്ടനവധി പഠനങ്ങളും പുറത്തുവന്നിരുന്നു.
ഒരു ദിവസം 150ലേറെ തവണ നമ്മൾ ഇലക്ട്രോണിക് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയ സൈറ്റുകളും സന്ദർശിക്കാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത് . ഒന്നിച്ചുണ്ടായിരിക്കുമ്പോൾ ഉണ്ടാകേണ്ട നല്ല നിമിഷങ്ങളെയാണ് ഇത്തരം ഉപകരണങ്ങളും സൈറ്റുകളും കവരുന്നത്.
അതിര്‍ വരമ്പുകളോ, ഭാഷകളോ, സംസ്‌കാരങ്ങളോ തടസ്സമില്ലാത്തവിധം ലോകത്തിന്റെ ഏത് ദിക്കിലുള്ളവരുമായും ഏത് വിധേനയുള്ള ബന്ധങ്ങളും സോഷ്യല്‍ മീഡിയകള്‍ സാധ്യമാക്കുന്നു. കേവലമായ ഇത്തരം 'ടൈം പാസ്' ബന്ധങ്ങള്‍ പവിത്രമായ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന കാഴ്ചകള്‍ എണ്ണമറ്റ ഉദാഹരണങ്ങളിലൂടെ നമുക്ക് മുന്നില്‍ വാര്‍ത്തകളാകുന്നത് ദൈനംദിന കാഴ്ചകളാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തീര്‍ക്കുന്ന പ്രലോഭനങ്ങളില്‍ വശംവദരായി വീടുവിട്ടിറങ്ങുന്ന കുടുംബിനികളുടെ വാർത്തകൾ ഇപ്പോൾ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.10 മാസം സ്വന്തം വയറ്റില്‍ ചുമന്നുപ്രസവിച്ച് വാത്സല്യത്തോടെ പോറ്റി വളര്‍ത്തിയ മക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടിപ്പോകുന്ന അമ്മയുടെ വാർത്തകക്കും കിട്ടും സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും !
സുദൃഢവും പവിത്രവുമായ ബന്ധങ്ങളെ തികച്ചും താൽക്കാലികമായ നീർകുമിളകൾ പോലെയുള്ള ബന്ധങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും വേണ്ടി അടിയറവെക്കുന്നതിന്റെ ബുദ്ധിശൂന്യതയാണ് വിചിത്രം. പവിത്രവും പരിപാവനവുമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവര്‍ പോലും ഇത്തരം ചെയ്തികളുടെ ഇരകളാകുന്നു എന്നതാണ് സത്യം.
സോഷ്യൽ മീഡിയ ഇന്നത്തെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായി ആശയ, ആദർശ വിനിമയത്തിനും സമൂഹ നന്മക്കും വേണ്ടി എങ്ങിനെ ഉപയോഗിക്കാൻ കഴിയുമെന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.
https://www.facebook.com/Malayalivartha