Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

തെരുവ് പട്ടിക്കൊപ്പം താമസിച്ചും രണ്ട് മുറി ഫാം ഹൗസിൽ ഉറങ്ങിയും ജീവിതം ലോകത്തിലെഏറ്റവും ദരിദ്രനായ രാഷ്ട്രപതിയുടെകഥ കേട്ടിട്ടുണ്ടോ ?....

25 JULY 2017 03:39 PM IST
മലയാളി വാര്‍ത്ത

പ്രണബ് മുഖര്‍ജി വിടവാങ്ങി. ഇനി രാം നാഥ് കോവിന്ദാണ് നമ്മുടെ രാഷട്രപതി. എന്താണ് സംശയം താമസം രാഷ്ട്രപതി ഭവനില്‍ തന്നെയാകും. എന്നാല്‍ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നേരെ ഭാര്യയെയും മാനുവല്‍ എന്ന വളര്‍ത്തു പട്ടിയെയും കൂട്ടി രണ്ടുമുറി ഫാം ഹൗസിലേക്ക് പോയ ഒരു രാഷ്ട്രപതിയുണ്ട്.

ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതിയെന്നാണ് അദ്ദേഹത്തിന്റെ വിശേഷണം ഉറുഗ്വേന്‍ പ്രസിഡണ്ട് ജോസ് മുജിക്ക. സാധാരണക്കാരിലും സാധാരണക്കാരനായി ജീവിക്കുന്ന മുജിക്ക രാഷ്ട്രപതിയാവുന്നതിന് മുമ്പും പിമ്പുമെല്ലാം അങ്ങനെ തന്നെയായിരുന്നു. അതേ പൊളിഞ്ഞ് വീ!ഴാറായ ഫാം ഹൗസ്, പിന്നെ കാലൊടിഞ്ഞ അതേ വളര്‍ത്തു പട്ടി, അലക്കാനും കുളിക്കാനുമെല്ലാമായി വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരേയൊരു കിണര്‍.

 

ഇന്ത്യന്‍ പ്രസിഡണ്ടായാലും അമേരിക്കന്‍ പ്രസിഡണ്ടായാലും താമസിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ആഡംബര പൂര്‍ണ്ണമായ വസതികളിലാണ്. അമ്പരപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ്. പക്ഷേ മുജിക്കയ്ക്ക് രണ്ട് പൊലീസുകാരുടെ കാവലായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

2010 മുതല്‍ 2015 വരെയായിരുന്നു മുജിക്ക ഉറുഗാവേയുടെ പ്രസിഡണ്ടായത്. 5 വര്‍ഷഭരണം കൊണ്ട് തന്നെ രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു അദ്ദേഹം. തൊഴിലവസരങ്ങളും, കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധിനേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. രാജ്യത്തെ വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം ഇപ്പോള്‍ 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്. ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്‌നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും. സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്നാണ് അക്കാലത്ത് മുജിക്കയെ ലോകം വിളിച്ചത്.

രാഷ്ട്രപതിയായപ്പോള്‍ ശമ്പളം കേട്ട് ആദ്യം ഞെട്ടിയത് മുജിക്ക തന്നെയായിരുന്നു.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി. ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്റെ പഴയ ഫോക്‌സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടിലെത്തിയാല്‍ ഒരു സാധാരണ ഉറുഗ്വേക്കാരന്‍ കര്‍ഷകനെപ്പോലെയായിരുന്നു വേഷം.

 

പ്രസിഡണ്ട് ആയിരുന്നപ്പോഴും മുജിക്കയ്ക്ക് വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും പ്രസിഡണ്ടും ഭാര്യയും ചേര്‍ന്നാണ്. പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു. ഭാര്യക്കാണ് പൂകൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

‘ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്’ അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു. ജനകീയനായ അദ്ദേഹത്തിനുമേല്‍ പ്രസിഡണ്ടായി വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംബോധന ചെയ്തു: ‘രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.’

 

ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന വിപ്ലവ ജീവിതമായിരുന്നു ജോസ് മുജിക്കയുടേത്. അറുപതുകളില്‍ പട്ടാള ഭരണത്തിനെതിരെ ഗറില്ലാ പോരാട്ടം നടത്തിയാണ് മുജിക്ക രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ക്യൂബന്‍ വിപ്‌ളവമായിരുന്നു പ്രചോദനം.13 വര്‍ഷമാണ് പട്ടാള ഭരണ കൂടം മുജിക്കയെ ജയിലിലടച്ചത്. ജയില്‍ മോചിതനായശേഷം ഇടതുപക്ഷത്തിനോപ്പം സഖ്യം ചേര്‍ന്ന് ഉറുഗ്വേയില്‍ മന്ത്രിയായി. പിന്നെ പ്രസിഡണ്ടു. ഫിദല്‍ കാസട്രോയും ഹ്യൂഗോ ഷാവേസും മുജിക്കയുടെ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (6 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (6 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (6 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (7 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (7 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (7 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (9 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (9 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (9 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (10 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (11 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (11 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (11 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (11 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News