ചെലവില്ലാതെ ലൈറ്റിംഗ്
എല്ലാ വീടുകള്‍ക്കും ഒരു ഭാവമുണ്ട്. അത് നിര്‍ണയിക്കുന്നതില്‍ പ്രകാശവിന്യാസത്തിനു പ്രധാന സ്ഥാനമുണ്ട്.വീട്ടിലെ പ്രകാശ വ്യതിയാനങ്ങള്‍ നമ്മുടെ മനസിനെ സ്വാധീനിക്കും. ഇരുട്ട് മുറി ചിലരെ അസ്വസ്ഥരാക്കും, തെളിഞ്ഞ പ്രകാശമുള്ള മുറി മനസിന് കുളിര്‍മയേകും.
മനസ്സില്‍ പൊസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന വിധം വീട് പ്രകാശമാനമാക്കുവാന്‍ അമിതമായി വൈദ്യതി പാഴാക്കേണ്ട കാര്യമൊന്നുമില്ല. ചില നിസാര കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
സുതാര്യമായ ഷേഡുകള്‍ ഉള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുക. ഇത് മുറിയില്‍ കൂടുതല്‍ പ്രസന്നമായ പ്രകാശം നിറയ്ക്കും. പുറത്തു നിന്നുള്ള വെളിച്ചം മുറിക്കുള്ളില്‍ പ്രതിഫലിക്കുന്ന തരത്തില്‍ ഒരു കണ്ണാടി കൂടി വെച്ച് നോക്കൂ.
ചുവരുകളിലും സീലിങ്ങിലും കടും നിറങ്ങള്‍ ഒഴിവാക്കി ഇളം നിറങ്ങള്‍ നല്‍കുക.ഇത് വഴി പുറത്തെ പ്രകാശം മുറിക്കുള്ളില്‍ പ്രസന്നമായി നില നില്ക്കും.
മുഴുനീള ജനാലകള്‍/ ഫ്രഞ്ച് വിന്‍ഡോകള്‍ ഇപ്പോള്‍ പ്രചാരത്തിലായി തുടങ്ങിയിരിക്കുന്നു. ഇവ കൂടുതല്‍ പ്രകാശം മുറിക്കുള്ളില്‍ നിറയ്ക്കും. പക്ഷെ സൂര്യന് അഭിമുഖമായി ഇവ വരുന്നില്ലെന്ന് ഉറപ്പു വരുത്തുക പ്രധാനമാണ്. മുറിക്കുള്ളില്‍ ആവശ്യത്തിനു ക്രോസ് വെന്റിലേഷനുകള്‍ ഉണ്ടെന്നും ഉറപ്പു വരുത്തുക.
https://www.facebook.com/Malayalivartha