Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

 പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീട്!

08 JULY 2017 11:25 AM IST
മലയാളി വാര്‍ത്ത

കടുത്ത ഊര്‍ജപ്രതിസന്ധി നേരിടുന്ന കേരളത്തിനൊരു വഴികാട്ടിയാണ് ചിറയില്‍ ഹൗസ് എന്ന കൊച്ചു വീട്. കാരണം ഈ വീട് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. ഇവിടെ കെഎസ്ഇബി കണക്ഷന്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

സൗരോര്‍ജ കമ്പനി ഉടമയായ നസീം മൂന്നര വര്‍ഷം മുമ്പാണ് തറവാടിനോട് ചേര്‍ന്ന് പതിയ ഇരുനില വീട് വച്ചത്. വീടിന് തറക്കല്ലിടുമ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നു. ഈ വീട്ടില്‍ സൂര്യനായിരിക്കും താരം. 250 വാട്ടിന്റെ ആറ് പാനലുകള്‍ ടെറസില്‍ പിടിപ്പിച്ചു. മൊത്തം ഒന്നര കിലോവാട്ട് വൈദ്യുതി. ആറ് യൂണിറ്റ് വൈദ്യുതിയാണ് സാധാരണ ദിവസങ്ങളില്‍ ഉല്‍പാദിപ്പിക്കുക. മഴയുള്ള സമയത്ത് മൂന്നര യൂണിറ്റെങ്കിലും ലഭിക്കും. 150 അവന്റെ നാല് ബാറ്ററികളിലേക്കാണ് ഊര്‍ജം ശേഖരിക്കുന്നത്. 4.8 കിലോവാട്ട് ശേഷിയുള്ള ഇന്‍വര്‍ട്ടറുമുണ്ട്. മുഴുവന്‍ സംവിധാനത്തിന്റെ ചെലവ് 2.25 ലക്ഷം.

വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ഇത് മതിയെന്ന് നസീം പറയുമ്പോള്‍ വിശ്വസിക്കാനൊന്ന് മടിക്കും. സംശയമകറ്റാന്‍ ടിവി, എസി, മോട്ടോര്‍, ഇസ്തിരി പെട്ടി എന്നിവയെല്ലാം ഒരേ സമയത്ത് പ്രവര്‍ത്തിച്ചു കാണിച്ചു തരുമ്പോള്‍ ആ സംശയം ആവിയാകും. ഇടയ്ക്ക് ബാറ്ററി വാട്ടര്‍ ഒഴിച്ചു കൊടുക്കുകയല്ലാതെ മറ്റ് മെയിന്റനന്‍സ് ആവശ്യമില്ലെന്ന് നസീം പറയുന്നു.

ആള്‍ താമസമില്ലാത്ത തറവാട്ടില്‍ നിന്ന് നസീം അനധികൃതമായി കറന്റ് വലിക്കുകയാണെന്നൊരു പരാതി ഇടയ്ക്ക് വൈദ്യുതി ഓഫിസിലെത്തി. പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. നസീമിന്റെ ഉദ്യമത്തെ അഭിനന്ദിച്ചാണവര്‍ മടങ്ങിയത്. സോളര്‍ സംവിധാനം കണ്ട് ബോധ്യപ്പെട്ട പലരും നസീമിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.


അനര്‍ട്ടിന്റെ സോളാര്‍ കണക്ട് പദ്ധതി പ്രകാരം നമ്മുടെ വീട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇ ബിക്ക് വില്‍ക്കാന്‍ സാധിക്കും. വീട്ടിലെ സൗരോര്‍ജ പ്ലാന്റ് കെഎസ്ഇബി ലൈനുമായി ബന്ധപ്പെടുത്തിയിരിക്കും. വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി എനര്‍ജി മീറ്റര്‍ വഴി വൈദ്യുത ശൃംഖലയിലേക്ക് നല്‍കാം.

സൗരപാനല്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞത് പത്ത് ചതുരശ്രമീറ്റര്‍ നിഴല്‍ രഹിത മേല്‍ക്കൂര ലഭ്യമായിരിക്കണം. രണ്ട് മുതല്‍ 100 കിലോ വാട്ട് വരെയാണ് ഒരു ഉപഭോക്താവിന് ഉല്‍പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ്. ഈ സംവിധാനത്തില്‍ ബാറ്ററി ബാക്ക് അപ് ഉണ്ടാവുകയില്ല. ഒരു കിലോവാട്ട് സൗരവൈദ്യുത ഉപകരണ സംവിധാനത്തിന് 75,000 രൂപയാകും. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി 7,500 രൂപയും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി 22,500 രൂപയും ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നതല്ല. അപേക്ഷാ ഫോറം അനര്‍ട്ടിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. (www.anert.gov.in).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (5 minutes ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (52 minutes ago)

വെളിച്ചെണ്ണ വില കുറയുന്നു...  (1 hour ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (1 hour ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (1 hour ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (2 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (2 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (3 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (3 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (11 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (12 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (12 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (12 hours ago)

Malayali Vartha Recommends