സ്വകാര്യമേഖലയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ്; തൊഴില്‍വീസ ഉടന്‍ പുനരാരംഭിക്കും
സ്വകാര്യ മേഖലയിലേക്കുള്ള വിദേശികളുടെ റിക്രൂട്ട്‌മെന്റ് ഫെബ്രുവരിയില്‍ ദേശീയദിനത്തിനു മുന്‍പു പുനരാരംഭിക്കാന്‍ നടപടിയുണ്ടാകും. വിദേശത്തുള്ള സാമൂഹിക-തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ്, പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ദോസരി എന്നിവര്‍ തിരിച്ചെത്തിയ ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിദേശികള്‍ക്കു തൊഴില്‍ വീസ നല്‍കുന്നതിനുള്ള തിയതി നിശ്ചയിക്കുന്നതിനു മുന്‍പ് അവ പുനരാരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആദ്യയോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്നു ചേരുന്ന യോഗത്തിലാണു ദേശീയ ദിനാഘോഷത്തിനു മുന്‍പു തൊഴില്‍ വീസ നല്‍കുന്നതിനുള്ള നടപടി തീരുമാനിക്കുക. തൊഴില്‍ മേഖലയില്‍ ആവശ്യത്തിലേറെ വിദേശികളുണ്ടെന്ന നിഗമനത്തിലാണു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്വകാര്യമേഖലയില്‍ വിദേശികള്‍ക്കു വീസ നല്‍കുന്നതു നിര്‍ത്തിവച്ചത്.
സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട കരാര്‍ കമ്പനികള്‍, കാര്‍ഷികമേഖല, മത്സ്യബന്ധനമേഖല. ഗാര്‍ഹികത്തൊഴില്‍ എന്നിവയിലേക്കു മാത്രമാണു വീസ അനുവദിച്ചിരുന്നത്.വീസ നല്‍കുന്നതു പുനരാരംഭിക്കുമെങ്കിലും ആവശ്യമായ മുഴുവന്‍ പേരെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. ഒരു സ്ഥാപനത്തില്‍ ആവശ്യ മായ തൊഴിലാളികളില്‍ 20 ശതമാനം പേരെ മാത്രമേ വിദേശത്തുനിന്നു കൊണ്ടുവരാനാകൂ എന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha