മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു

മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിക്കുകയായിരുന്നു. മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ വീട്ടിൽ ജിജിമോനെയാണ് (62) ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസ് ശിക്ഷിച്ചത്.
2022 മെയ് 13ന് പകൽ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടമ്പേരൂർ ആറിന് മുകളിൽ കൂടി വെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെയുള്ള കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു പ്രതി സ്ത്രീയെ ആക്രമിച്ചത്.
"
https://www.facebook.com/Malayalivartha





















