എട്ടു വർഷമായിട്ടും ചുരുളഴിയാത്ത ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ വീണ്ടും സി.ബി.ഐ അന്വേഷണം...

എട്ടു വർഷമായിട്ടും ചുരുളഴിയാത്ത കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസിൻറെ മകൾ ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ വീണ്ടും സി.ബി.ഐ അന്വേഷണം. അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തിൽ സി.ബി.ഐ ഓഫിസ് തുറന്നു.
കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ ജസ്നയുടെ പിതാവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്നയെ 2018 മാർച്ച് 22 നാണ് കാണാതായത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമുണ്ടായില്ല.
"
https://www.facebook.com/Malayalivartha





















