Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും

18 MARCH 2026 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കെ സുധാകരന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. സുധകരന് സീറ്റില്ലെങ്കില്‍ കണ്ണൂരിലെ പല മണ്ഡലങ്ങളേയും ബാധിക്കും. സുധാകരന് സീറ്റ് നല്‍കിയാല്‍, യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ അവിടേയും സുധാകന്‍ തലവേദനയാകും. അതിനാലാണ് ഇപ്പോഴേ അവഗണിക്കുന്നത്.

അതേസമയം കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. ദില്ലിയിൽ മാരത്തൺ ചർച്ചകൾ നടത്തുകയാണ്. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, കെ സുധാകരൻ കണ്ണൂരിൽ സീറ്റ് വേണമെന്ന കടുത്ത നിലപാടിൽ തുടരുകയാണ്.

കോൺ​ഗ്രസിനുള്ളിൽ തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം. കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്. രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

1. ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്

2. ധർമ്മടം - അബ്ദുൽ റഷീദ്

3. തലശ്ശേരി - കെ.പി. സാജു

4. പേരാവൂർ - അഡ്വ. സണ്ണി ജോസഫ്

5. മാനന്തവാടി (ST) - ഉഷ വിജയൻ

6. സുൽത്താൻബത്തേരി (ST) - ഐ.സി. ബാലകൃഷ്ണൻ

7. കൽപ്പറ്റ - അഡ്വ. ടി. സിദ്ധിഖ്

8. നാദാപുരം - കെ.എം. അഭിജിത്ത്

9. കൊയിലാണ്ടി - അഡ്വ. കെ. പ്രവീൺ കുമാർ

10. ബാലുശ്ശേരി (SC) - വി.ടി. സൂരജ്

11. എലത്തൂർ - വിദ്യ ബാലകൃഷ്ണൻ

12. കോഴിക്കോട് നോർത്ത് - അഡ്വ. കെ. ജയന്ത്

13. നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്

14. വണ്ടൂർ (SC) - എ.പി. അനിൽ കുമാർ

15. തവനൂർ - വി.എസ്. ജോയ്

16. പൊന്നാനി - നൗഷാദ് അലി

17. തൃത്താല - വി.ടി. ബൽറാം

18. കോങ്ങാട് (SC) - കെ.എ. തുളസി

19. മലമ്പുഴ - എ. സുരേഷ്

20. പാലക്കാട് - രമേഷ് പിഷാരടി

21. തരൂർ (SC) - കെ.സി. സുബ്രഹ്മണ്യൻ

22. ചിറ്റൂർ - അഡ്വ. സുമേഷ് അച്യുതൻ

23. നെന്മാറ - ടി. തങ്കപ്പൻ

24. ആലത്തൂർ - കെ.എൻ. ഫെബിൻ

25. മണലൂർ - ടി.എൻ. പ്രതാപൻ

26. ഒല്ലൂർ - അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27. തൃശ്ശൂർ - രാജൻ ജെ പല്ലൻ

28. നാട്ടിക (SC) - അഡ്വ. സുനിൽ ലാലൂർ

29. കൈപ്പമംഗലം - ടി.എം. നാസർ

30. പുതുക്കാട് - കെ.എം. ബാബുരാജ്

31. ചാലക്കുടി - സനീഷ് കുമാർ ജോസഫ്

32. കൊടുങ്ങല്ലൂർ - ഒ.ജെ. ജനീഷ്

33. അങ്കമാലി - റോജി എം. ജോൺ

34. ആലുവ - അൻവർ സാദത്ത്

35. പറവൂർ - വി ഡി സതീശൻ

36. എറണാകുളം - ടി.ജെ. വിനോദ്

37. തൃക്കാക്കര - ഉമ തോമസ്

38. കുന്നത്തുനാട് (SC) - വി.പി. സജീന്ദ്രൻ

39. മൂവാറ്റുപുഴ - ഡോ. മാത്യു കുഴൽനാടൻ

40. വൈക്കം (SC) - കെ. ബിനിമോൻ

41. കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

42. പുതുപ്പള്ളി - ചാണ്ടി ഉമ്മൻ

43. അരൂർ - ഷാനിമോൾ ഉസ്മാൻ

44. ചേർത്തല - കെ.ആർ. രാജേന്ദ്ര പ്രസാദ്

45. ഹരിപ്പാട് - രമേശ് ചെന്നിത്തല

46. മാവേലിക്കര (SC) - അഡ്വ. മുത്താര രാജ്

47. കരുനാഗപ്പള്ളി - സി.ആർ. മഹേഷ്

48. കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി

49. പത്തനാപുരം - ജ്യോതികുമാർ ചാമക്കാല

50. കുണ്ടറ - പി.സി. വിഷ്ണുനാഥ്

51. കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ

52. ചാത്തന്നൂർ - സൂരജ് രവി

53. ചിറയിൻകീഴ് (SC) - രമ്യ ഹരിദാസ്

54. വട്ടിയൂർക്കാവ് - കെ. മുരളീധരൻ

55. കോവളം - എം. വിൻസന്റ്

കണ്ണൂർ നിയമസഭാ സീറ്റിനായി കെ സുധാകരൻ എം പി സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പേരാവൂർ മണ്ഡലത്തിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് നിരന്നിട്ടുള്ളത്. നേരത്തെ കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം തുടരുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്ന് സുധാകരൻ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്.

കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി. ഗോവിന്ദന്‍റെ തട്ടകമായ മലപ്പട്ടത്താണ് സി പി എം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം വി ജയരാജൻ, പി ജയരാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ടി കെ ഗോവിന്ദൻ മാഷിനൊപ്പം ഇപ്പോൾ അദ്ദേഹത്തിനൊപ്പം അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കൾ പോലും കൂടെയില്ലെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ പരിഹസിച്ചു. ആന്തൂരിലെ സാജന്റെ മരണത്തിൽ പി കെ ശ്യാമള ടീച്ചർക്ക് പങ്കില്ലെന്ന് കോടതിയും പൊലീസും വ്യക്തമാക്കിയതാണെന്നും അദ്ദേഹം ആവർത്തിച്ചു. നേതാക്കളെ സേവിച്ച് സ്ഥാനാർത്ഥിയാകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കഴിയുമെന്ന് ടി കെ ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം വി ജയരാജൻ ചോദിച്ചു.

ടി കെ ഗോവിന്ദൻ ശത്രുവിന്റെ കോടാലിക്കൈയായി മാറിയെന്നാണ് പി ജയരാജൻ അഭിപ്രായപ്പെട്ടത്. കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസുകാർ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി ടി തോമസ് മരിക്കുന്നവരെ എന്തായിരുന്നു അവർക്ക് കോൺഗ്രസുമായുള്ള ബന്ധം എന്ന് പറയണമെന്നു പി ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടിയെ വെല്ലുവിളിച്ച് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ഗോവിന്ദനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിഷേധ യോഗം അവസാനിച്ചത്.

നിയമസഭാ സീറ്റിനായി കെ സുധാകരൻ എം പി സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി അണികൾ. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് രാത്രിയിൽ നടത്തിയത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാണ് ആവശ്യം. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പേരാവൂർ മണ്ഡലത്തിലും നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്.

'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇന്ന് സുധാകരൻ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ വൈകിട്ടോടെ പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റില്ല. ആദ്യ പട്ടികയില്‍ എം പിമാർ ആരുമില്ല. സുധാകരനെ പോലെ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും.

ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുൽ ഗഫൂറും മത്സരിക്കും. പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

പെരുമ്പാവൂരിൽ സീറ്റില്ലെന്ന വിഷയത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി. ദില്ലിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ ആദ്യ പ്രതികരണം. 10 വർഷം താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിൽ അസാധ്യമായത് ചെയ്തു. സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോ​ഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന. മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്. കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറുന്നതിലും ചർച്ച പുരോഗമിക്കുകയാണ്.

അടുത്ത സിഇസി യോഗം ഇന്ന് ചേർന്നേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ബാക്കി സീറ്റുകൾ നാളെ പരിഗണിക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റവും നേതൃയോഗത്തില്‍ ചർച്ചാവിഷയമായി. സണ്ണി ജോസഫിന് പകരം ആര്‍ക്കാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറുക എന്നതില്‍ ഉടൻ തീരുമാനം വരും. പേരാവൂർ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യത്തിൽ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് ഉയരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (7 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (44 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (54 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

Malayali Vartha Recommends