ലഷ്കര്‍ ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ലഷ്കര്‍ ഭീകരര്‍ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശൈത്യകാലത്ത് നിയന്ത്രണരേഖവഴി പാക്കിസ്ഥാനില്‍നിന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.
ആറ് പേര് അടങ്ങുന്ന രണ്ട് സംഘങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. മുന്നറിയിപ്പുകളെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ജാഗ്രതവര്ധിപ്പിച്ചിട്ടുണ്ട്. കാശ്മീരിലെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഭിംഭെര് ഗാലി, പൂഞ്ച് എന്നീ സെക്ടറുകള്‍ വഴിയാകും ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് പിന്തുണ നല്‍കാനും നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്നതിനുമായും പാക് സൈന്യം നിയന്ത്രണരേഖയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha























