കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്; കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിനോടും ഈ നിലപാടാണോ ഉള്ളത്? നടൻ കമൽഹാസനെ പരിഹസിച്ച് നടി കസ്തൂരി

നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനോട് പ്രതികരണം തേടി നടി കസ്തൂരി രംഗത്ത്. വിവാദമായ പൊലീസ് നിയമഭേദഗതി വിഷയത്തില്‍ ആണ് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പ്രതികരണം വന്നിരിക്കുന്നത്. എഐഎഡിഎംകെയെയും ബിജെപിയെയും എപ്പോഴും എതിര്‍ക്കുന്ന കമല്‍ സര്‍, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ എങ്ങനെയാണ് കാണുന്നത് എന്ന് ട്വിറ്റര്‍ കുറിപ്പില്‍ കസ്തൂരി ചോദിച്ചു.
ബഹുമാനപ്പെട്ട കമല്‍ ഹാസന്‍
എഐഎഡിഎംകെ, ബിജെപി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യമെന്ന് താങ്കള്‍ നിരന്തരം വിമര്‍ശിക്കാറുണ്ട്. കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്.കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിനോടും ഈ നിലപാടാണോ ഉള്ളത് ?. നടി കസ്തൂരി ട്വീറ്റില്‍ ചോദിക്കുന്നു.
അതേ സമയം വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് നിയമഭേദഗതി വിവാദമായ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിവാദമായ പൊലീസ് നിയമഭേദഗതിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
https://www.facebook.com/Malayalivartha