Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ നിര്യാതനായി.... മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നു വന്ന എഴുത്തുകാരൻ...

11 MAY 2021 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ അശ്വിനി ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ‌

പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതുകൂടാതെ പത്തോളം സിനികളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1941ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടൻ പിന്നീട് ഔദ്യാഗിക പേരാക്കി. പരമ്പരാഗതമായ സംസ്കൃത പഠനത്തിനു ശേഷമായിരുന്നു സ്കൂൾ വിദ്യാഭ്യാസം.

16 വയസ്സിനു മുൻപ് നാലു വർഷം അമ്പലങ്ങളിൽ ശാന്തിക്കാരനായി സേവനം അനുഷ്ടിച്ചു. റേഡിയോ റിപ്പയറിങ്, സ്പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാനിൽ നിന്ന് ആനവൈദ്യവും പഠിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് തൃശൂർ ആകാശവാണിയിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു.

ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കു വേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടു പിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി.

ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരി കൂടിയാണ് ഇദ്ദേഹം. 2000ൽ പുറത്തിറങ്ങിയ കരുണത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്,

1982ലെ മഹാപ്രസ്ഥാനം –കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു ചെയ്തത്.

സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗ ശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതി. നായകനായി അഭിനയിച്ചു. പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകൾ.

മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (3 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (3 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (3 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (3 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (3 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (4 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (4 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (4 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (4 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (4 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (4 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (5 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (5 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (5 hours ago)

Malayali Vartha Recommends