മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് ... അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം... അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്....

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് . അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം. . അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്. മലയാളി പ്രേക്ഷകർ അവരെ വിശേഷിപ്പിച്ചിരുന്നത് മെലഡി ക്യൂൻ എന്നാണ്.സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്
ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. കുമാര്‍ഗന്ധര്‍വ്വയുടെ പക്കല്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധര്‍വ്വയുമൊത്ത് ‘രുണാനുബന്ധാച്യാ’ എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചിട്ടുണ്ട് . . 77 വയസായിരുന്നു വാണിജയറാമിന് . ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവര്‍ക്ക് പത്മ പുരസ്‌കാരം ലഭിച്ചത്.
പാളങ്ങൾ എന്ന ചിത്രത്തിൽ ജോൺമാസ്റ്റർ സംഗീതം നൽകി പൂവച്ചൽ ഖാദറുടെ ഏതോ ജന്മ കൽപനയിൽ,പ്രേം നസീർ, രജിനി ശർമ എന്നിവർ അഭിനയിച്ച എയർഹോസ്റ്റസ്സ് എന്ന ചിത്രത്തിലെ ഒ എൻ വി കുറുപ്പു രചിച്ച് സലീൽ ചൗധരിയുടെ സംഗീതത്തിൽ യേശുദാസിനൊപ്പം ആലപിച്ച ഒന്നാനാം കുന്നിന്മേൽ, ശ്രീകുമാരൻ തമ്പി രചിച്ച് എം കെ ആർജുനന്റെ സംഗീതം നിർവഹിച്ച തിരുവോണ പുലരിതൻ തിരുമുൽകാഴ്ചകാണാൻ , ആശിർവാദം എന്ന ചിത്രത്തിലെ സീമന്ത രേഖയിൽ, പി ഭാസ്‌കരന്റെ വരികൾക്ക് എം എസ് വിശ്വനാഥൻ സംഗീതം നൽകിയ സുരലോക ജലധാര എന്നിങ്ങനെ പഴയ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിലൂടെ പുതുതലമുറയിലേക്കും വാണി ജയറാം എന്ന ഗായിക ഇറങ്ങി വന്നു. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ്. റഫീക്ക് അഹമദിന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്.
1945 നവംബർ 30 നു തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി - പദ്മാവതി ദമ്പതികളുടെ ഒൻപത് മക്കളിൽ അഞ്ചാമത്തെ പെൺകുട്ടിയായി ജനനം. ശരിയായ പേരു കലൈവാണി. വാണി എന്നത് വീട്ടിൽ വിളിച്ചിരുന്ന പേരാണ്. സംഗീതജ്ഞയായ അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. അഞ്ചാം വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. നാലാം ക്ലാസു വരെ വെല്ലൂരിലാണ് പഠിച്ചു. പിന്നീട് സംഗീത പഠനത്തിനു നല്ലത് മദ്രാസാണെന്ന ഗുരുവിന്റെ ഉപദേശത്തേ തുടർന്ന് അവിടേക്ക് താമസം മാറി. എട്ടു വയസായപ്പോൾ ആകാശവാണി മദിരാശി നിലയത്തിൽ പാടിത്തുടങ്ങി. ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിൽ വാണിയുടെ മറ്റു ഗുരുക്കന്മാർ.
ക്വീൻ മേരീസ് കോളേജിൽ നിന്നും ബി എ ഇക്കണോമിക്സ് ബിരുദം കരസ്ഥമാക്കി. കോളേജ് വിദ്യാഭ്യാസ സമയത്ത് പാട്ടിനു പുറമേ ഡിബേറ്റ്‌സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം മത്സരിച്ച് സമ്മാനങ്ങൾ നേടിയിരുന്നു. പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്നു വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. സെക്കന്തരാബാദിൽ ജോലി നോക്കുന്നതിനിടെ വിവാഹ ശേഷം സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മുംബൈയിലേയ്ക്ക് വാണി താമസം മാറ്റി. ഭർത്താവ് ജയറാമാണ് വാണിയെ ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ പരിചയപ്പെടുത്തിയത്. തുടർന്ന് അവർ ജോലി രാജി വച്ച് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനൊപ്പം ഒരു വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
പ്രശസ്തിനേടിയ ആദ്യ ഗാനം 1971-ൽ പുറത്തുവന്ന, ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' ആയിരുന്നു. മിയാൻ മൽഹാർ എന്ന രാഗത്തിൽ വസന്ത് ദേശായി സംഗീതം നൽകിയ ഈ ഗാനം അന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ് വാണിയെ വസന്ത് ദേശായിക്ക് പരിചയപ്പെടുത്തിയത്. പ്രസ്തുത ഗാനത്തിനു മിയാൻ താൻസെൻ അവാർഡ് ഉൾപ്പടെ അഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. നൗഷാദിനെ പോലുള്ള പ്രഗല്ഭരുടെ ഗാനങ്ങൾ പാടി, അതിൽ ശ്രദ്ധിക്കപ്പെട്ട ഗാനമാാണൂ, 'പാക്കീസ' എന്ന ചിത്രത്തിലെ “മോരാ സാജൻ സൗതൻ ഘർ ജായെ..”. ഒ.പി. നയ്യാർ, ആർ ഡി ബർമൻ, മദൻ മോഹൻ, ജയ്‌ദേവ്, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, തുടങ്ങിയവരുടെ സംഗീതത്തിലും ഒരുപാടു ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ വാണിയുടേതായി പുറത്തു വന്നു.
എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ, അർജുനൻ മാഷ്, ജെറി അമൽദേവ്, ഇളയരാജ, എ ആർ റഹ്മാൻ, ജോൺസൺ എന്നിവർക്കു വേണ്ടി വാണി ഒരു പാട് ഹിറ്റു ഗാനങ്ങൾ ആലപിച്ചു 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍ 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്
1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി. ഗുജറാത്തി, ഒറിയ, തെലുഗു തമിഴ് അടക്കം സംസ്ഥാന പുരസ്കാരങ്ങളൂം മറ്റുള്ള അനവധി നിരവധി പുരസ്കാരങ്ങളും നേടി. വാണി ജയറാം എഴുതി, സംഗീതം നൽകിയ ഒരു ഹിന്ദുസ്ഥാനി ഭജൻ ആൽബം പുറത്തിറക്കിയിട്ടുണ്ട്. അവരുടെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha