ഉമ്മൻചാണ്ടിയെ കണ്ട വി മുരളീധരൻ പറയുന്നു... മരുന്നൊന്നും മുടക്കിയിട്ടില്ല; നോർമൽ സ്റ്റേജിൽ കൊണ്ട് പോകാനാവില്ല അദ്ദേഹം കരഞ്ഞ് പറഞ്ഞു

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കവേ വി മുരളീധരൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച വേളയിൽ രോഗക്കിടക്കയിലും നിമിഷപ്രിയയുടെ മോചനത്തിനായി കരഞ്ഞ് പറഞ്ഞത് ആരുടേയും കരളലിയിക്കും. രോഗ ശയ്യയിലുളള ഉമ്മൻചാണ്ടി എത്രമാത്രം മറ്റുളളവരുടെ കണ്ണീരിൽ അലിയുന്നതാണെന്ന് തെളിയിക്കുന്നതാണ് മുരളീധരൻറ ഈ വാക്കുകൾ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലെല്ലാം തന്നെ നാം കണ്ടിട്ടുളളതാണ് ഓരോരുത്തരും കാണാൻ ചെല്ലുന്നതും അവരുടെ ദുഖങ്ങളെല്ലാം നേരിട്ട് പറയാൻ കഴിയുന്നതും. അതിനെല്ലാം ഉടൻ തന്നെ പരിഹാരം കാണുക മാത്രമല്ല പിന്നീട് അത് അന്വേഷിക്കുകയും ചെയ്യുക പതിവാണ്. അദ്ദേഹം ഓരോ ജില്ലകളിലും നടത്തിയിട്ടുളള ജനസമ്പർക്ക പരിപാടികളിലൊക്കെ കിടപ്പ് രോഗികളൊക്കെ എത്താറുളളതും നാം കണ്ടിട്ടുണ്ട്. ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട കാര്യങ്ങളൊക്കെ മുഖ്യമന്ത്രി ചെയ്യുന്നുവെന്നൊക്കെ ഇടതുപക്ഷം പരിഹസിച്ചപ്പോഴും അദ്ദേഹത്തിൻറ ശക്തി ജനങ്ങളായിരുന്നു. ആ ജനങ്ങൾ ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാര്ർത്ഥിക്കുകയാണ്. ജനങ്ങളാണ് അദ്ദേഹത്തിന് എപ്പോഴും ലഹരി. രോഗക്കിടക്കയിലും തന്ർറെ രോഗത്തെയോ തുടർ ചികിൽസയെക്കുറിച്ചോ അന്വേഷിക്കേണ്ട സമയത്താണ് കാണാൻ വന്ന കേന്ദ്ര മന്ത്രി വി മുരളീധരനോട് നിമിഷപ്രിയയെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha