കൊട്ടാരക്കരയിലെ ഷാജുവിനെ ചിറകിലൊളിപ്പിച്ച് എൽ ഡി എഫ് .... ലക്ഷങ്ങളുടെ പരാതി എവിടെപ്പോയി? ഷാജുവിനോട് ഗണേശൻ ചെയ്തത് എന്താണെന്നറിയേണ്ടേ?

കൊട്ടാരക്കര നഗരസഭ മുൻ ചെയർമാൻ എ. ഷാജുവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ലക്ഷങ്ങൾ തട്ടിച്ച കേസിൽ ഷാജുവിന്, എൽഡിഎഫിൻ്റെ ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതിഷേധം ഉയരുന്നു. വിജിലൻസിൻ്റേതടക്കം ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്ന് ഷാജു വ്യക്തമാക്കിയിട്ടുണ്ട് അതേസമയം, ഷാജുവിനെതിരെ തൊഴിൽതട്ടിപ്പ് അടക്കം ഉയർത്തി പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസും ബിജെപിയും.
ഷാജു നഗരസഭാ ചെയർമാനായിരിക്കെ പ്രൈവറ്റ് സെക്രട്ടറി കിളികൊല്ലൂർ സ്വദേശി സുബിൻ 25 ലക്ഷം രൂപ കൗൺസിലർമാർ ഉൾപ്പടെയുളളവരിൽ നിന്നും തട്ടിയെടുത്തെന്നാണ് പരാതി. പണത്തിനൊപ്പം ആഭരണങ്ങളും തട്ടിയെടുത്തെന്നാണ് പരാതി. ഷാജു ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സുബിൻ ഒളിവിൽ പോകുകയായിരുന്നു.
എന്നാൽ തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും തന്റെ അറിവോടെയല്ല ഒരാൾ പോലും പണം നൽകിയതെന്നും ഷാജു പറഞ്ഞു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ചേർന്ന എൽ ഡി എഫ് യോഗത്തിൽ തട്ടിപ്പിൽ ഷാജുവിന് യാതൊരു പങ്കുമില്ലെന്ന് ഇടത് നേതൃത്വം വിലയിരുത്തി. എന്നാൽ ലക്ഷങ്ങൾ കോഴ വാങ്ങി പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ ൽ തൊഴിൽ വാഗ്ദാനം ചെയ്ത ഷാജു തൊഴിൽ തട്ടിപ്പ് നടത്തിയതായി കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു.
സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകളും നടത്തിയതായി ഇവർ ആരോപിക്കുന്നു. അതേ സമയം തൊഴിൽ ലഭ്യമാക്കുന്നതിന് തന്റെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും എന്നാൽ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഷാജു പറയുന്നു. അതേ സമയം പാർട്ടി തലത്തിലടക്കമുളള ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഷാജുവിനെതിരായ തൊഴിൽ തട്ടിപ്പ് പരാതി പരാതി നൽകിയവർ തന്നെ പിൻവലിച്ചു. അതേ സമയം ഗണേഷ്കുമാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ബിനു പളളിമൺhttps://www.facebook.com/Malayalivartha