കൊറോണ വ്യാപനം ഉയരുന്നു; കുവൈത്തിൽ കോവിഡ് ബാധിതർ 20000 കവിഞ്ഞതായി റിപ്പോർട്ട് , ഇന്ന് പത്ത് മരണം കൂടി

ഏറ്റവും കൂടുതൽ പ്രവാസികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ച ഗൾഫ് രാഷ്ട്രമാണ് കുവൈറ്റ്. എന്നാൽ തന്നെയും കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത് എന്ന വാർത്തകൾ രോഗ വ്യാപന തോത് കുറയാത്ത കണക്കാണ് സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 20464 ആയി ഉയരുകയും ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ പുതിയ രോഗികളിൽ 264 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6575 ആയി ഉയരുകയുണ്ടായി. ആകെ രോഗികളുടെ 80% ഇന്ത്യക്കാരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒപ്പം 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്.
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. തുടർന്ന് റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇങ്ങനെയാണ്:
ഫർവാനിയ: 100
ഖെയ്താൻ: 67
സാൽമിയ: 79
ജലീബ് അൽ ശുയൂഖ്: 78
മഹ്ബൂല: 68
മംഗഫ്: 67
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3195 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു . ഇതുവരെ 268154 സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. ഇനിയും കൂടുതൽ ടെസ്റ്റുകൾ നടത്താൻ സാധ്യതയും കല്പിക്കുകയാണ്.
https://www.facebook.com/Malayalivartha