ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു; കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയർന്നു

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മണിക്കൂറുകൾക്കിടയി അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയരുകയുണ്ടായി. ആയതിനാൽ തന്നെ ഏറെ ഭീതിയോടെയാണ് പ്രവാസലോകം ഓരോ ദിനങ്ങളും തള്ളിനീക്കുന്നത്.
പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ ബഹ്‌റൈനില്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദില്‍, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനില്‍, തിരുവനന്തപുരം ആനയാറ സ്വ ദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈത്തിലുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha