കുവൈറ്റിലേക്കാണോ യാത്ര; നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് യാത്ര ചെയ്യൂ, 14 ദിവസം തങ്ങിയതിനുശേഷം ഇങ്ങോട്ടേക്ക് പോരൂ

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന പ്രവാസികൾ ഏറെ നിരാശയിലാണ്. നാട്ടിലെത്തിയ പ്രവാസികൾക്ക് മാസങ്ങളായി തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. പല ഗൾഫ് രാഷ്ട്രങ്ങളും ആകാശവാതിലുകൾ തുറന്ന് സാഹചര്യത്തിൽ കടമ്പകൾ കടക്കേണ്ടതായുണ്ട്. അത്തരം അവസ്ഥ പ്രവാസികളെ അലട്ടുകയാണ്.
എന്നാലിതാ പുതിയ വഴികൾ തുറക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ അയർലൈനുകൾ എല്ലാം തന്നെ റദ്ദ്ചെയ്യപ്പെട്ടിരുന്നു. കുവൈറ്റിലേക്ക് പോകാം എന്ന് കാത്തിരുന്ന പ്രവാസികൾക്ക് ഇതാ സന്തോഷ വാർത്ത. യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം എന്നതാണ്.
അതോടൊപ്പം തന്നെ ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ കുവൈത്തിലെത്താവുന്നതുമാണ്. വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കുള്ള രാജ്യത്ത് ഈയിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്ര പറ്റില്ല എന്നതാണ് വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha