യുഎഇയുടെ എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ സജ്ജം; യുഎഎയുടെ കലക്കൻ അനുമതി, അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി അത് സജ്ജമാക്കി

എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ നൽകിത്തുടങ്ങിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിസ ഓൺ അറൈവൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാൻ വിസ നൽകിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറൽ ഇമിഗ്രേഷൻ സർവിസ് വ്യക്തമാക്കുകയുണ്ടായി. അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായാണ് സന്ദർശകരെ ഇന്നലെ മുതൽ അനുവദിക്കുന്നത്.
വന്നാൽ ദുബൈയിൽ ജൂൺ ആദ്യം വിനോദസഞ്ചാരികൾക്ക് വരാനുള്ള സൗകര്യം അനുവദിച്ചിതായുള്ള വാർത്തകൾ വന്നതാണ്. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്പദ് വ്യവസ്ഥയുടെയും അഭിവൃദ്ധി വീണ്ടെടുക്കാൻ പദ്ധതി സഹായിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) അറിയിക്കുകയുണ്ടായി. ഇത് മുന്നിൽക്കണ്ടാണ് നിലവിൽ എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസകൾ അനുവദിച്ചത് തന്നെ. വർക്ക് പെർമിറ്റ് ഒഴികെയുള്ള ഒട്ടേറെ വിസകൾ ലഭ്യമാക്കുമെന്ന് ഐ.സി.എ അറിയിക്കുകയുണ്ടായി. രാജ്യത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും അധികൃതർ പറഞ്ഞു.
അതേസമയം ഇൻബൗണ്ട്, ഔട്ട് ബൗണ്ട് യാത്രക്കാർക്ക് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത നടപടിക്രമങ്ങളാണ് കോവിഡ് രോഗ പ്രതിരോധത്തിെൻറ ഭാഗമായുള്ളത്. അബൂദബിയിൽ എത്തിച്ചേരുന്നവർ 14 ദിവസത്തേക്ക് അവരുടെ വീടുകളിലോ ഹോട്ടലിലോ ക്വാറൻറീനിൽ കഴിയേണ്ടതാണ്. മറ്റുള്ള എമിറേറ്റുകളുടെ നിബന്ധനാൽ അറിയിക്കുന്നതായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























