Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

പ്രവാസികൾക്ക് വീണ്ടും പരീക്ഷണ കാലം; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യാത്രാവിമാന വിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

01 MARCH 2021 02:13 PM IST
മലയാളി വാര്‍ത്ത

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യാത്രാവിമാന വിലക്ക് മാര്‍ച്ച് 31 വരെ നീട്ടി. ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡിജിസിഎ)നാണ് ഇത് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മര്‍ച്ച് 23നായിരുന്നു കുവൈറ്റിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 28ഓടെ അത് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരു മാസത്തേക്കു കൂടി വിലക്ക് നീട്ടുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍.


അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കാര്‍ഗോ, ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ തുടരുന്നതാണ്. നിലവില്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മാത്രമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിവരുന്നത്. അതോടൊപ്പം തന്നെ കുവൈറ്റിലേക്ക് നേരിട്ടുള്ള ഒരു വിമാനവും സര്‍വീസ് നടത്താന്‍ കുവൈത്ത് അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന പേരില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 60ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കും താല്‍ക്കാലികമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യുഎഇയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കുവൈറ്റിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഫെബ്രുവരി ഏഴു മുതല്‍ രണ്ടാഴ്ചത്തേക്ക് എല്ലാ വിദേശികള്‍ക്കും കുവൈത്ത് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ അതും സാധ്യമല്ലാത്ത സ്ഥിതിയാണ് ഉരുവായിരിക്കുന്നത്.

അതോടൊപ്പം തന്നെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. ഡിജിസിഎയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. 2020 ജൂലായ് മുതല്‍ പോര്‍ട്ടല്‍ നിലവിലുണ്ടെങ്കിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് മുസാഫിര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മുഴുവന്‍ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, കുവൈത്തികളുടെ വിദേശികളായ അടുത്ത കുടുംബക്കാര്‍, കുവൈത്തികളുടെ വീട്ടുജോലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 minutes ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (23 minutes ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (44 minutes ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (1 hour ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (1 hour ago)

ജനങ്ങളുടെ യുദ്ധം തുടങ്ങി..! പിണറായിയെ കുത്തി പുറത്താക്കും..! മുഖ്യന് ആണിയടിച്ച് ആ വീഡിയോ രാഹുൽ കത്തിച്ചു.. മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.... എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (2 hours ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (3 hours ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (3 hours ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (3 hours ago)

Malayali Vartha Recommends