Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്

08 APRIL 2026 10:07 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ പലകാര്യങ്ങളിലും തന്റേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് പാര്‍വതി തിരുവോത്ത്. ഇപ്പോഴിതാ സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. കുറ്റവാളികള്‍ക്ക് നിയമത്തെ ഭയമില്ലാത്തത് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും താരം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം പൂഴ്ത്തിവെച്ചതും കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന സംരക്ഷണവും ചൂണ്ടിക്കാട്ടിയ താരം, സിനിമയ്ക്കുള്ളിലെ അതിജീവനത്തെക്കുറിച്ചും ഡബ്ല്യു.സി.സിയുടെ പോരാട്ടങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും, ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാര്‍വതി തുറന്നു പറഞ്ഞു.

''ഡബ്ല്യു.സി.സി എന്നത് സിനിമാ മേഖലയെ നിയന്ത്രിക്കാന്‍ അധികാരമുള്ള ഒരു ഔദ്യോഗിക നിയമ നിര്‍മ്മാണ സമിതിയല്ല, മറിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഒരു കൂട്ടായ്മയാണ്. 2017 മുതല്‍ ഞങ്ങള്‍ കേവലം പ്രതിഷേധങ്ങള്‍ മാത്രമല്ല നടത്തിയത്, മറിച്ച് ഭരണകൂടത്തെയും മുഖ്യമന്ത്രിയെയും നേരില്‍ക്കണ്ട് സിനിമയ്ക്കുള്ളില്‍ കൃത്യമായ പോളിസികള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയ്ക്കുള്ളിലെ ചൂഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തോളമാണ് പുറത്തുവിടാതെ രഹസ്യമാക്കി വച്ചത്. ഈ കാലയളവിലത്രയും മേഖലയില്‍ ചൂഷണങ്ങള്‍ തുടര്‍ക്കഥയാവുകയായിരുന്നു. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാത്തതും, സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ ഇല്ലാത്തതും കൊണ്ടാണ് ഇന്നും പലര്‍ക്കും യാതൊരു ഭയവുമില്ലാത്തത്.

പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവര്‍ക്ക് സാമ്പത്തികമായി നിലനില്‍ക്കാന്‍ സാധിക്കാതെ വരുന്നു. പണമുള്ളവര്‍ക്കും സ്വാധീനമുള്ളവര്‍ക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയാണ്. ശിക്ഷ എന്ന പേരില്‍ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. അതിജീവിതര്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലര്‍ക്കും പേരുകള്‍ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതില്‍ താല്‍പ്പര്യമില്ല. ജനങ്ങള്‍ പലപ്പോഴും ചോദിക്കുന്നത് 'എന്തുകൊണ്ട് ഇവര്‍ നേരത്തെ പറഞ്ഞില്ല?' എന്നാണ്. എന്നാല്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ മൂലം അവര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

 

സിനിമയില്‍ കൃത്യമായ ഇന്റേണല്‍ കമ്മിറ്റികള്‍ വേണമെന്നത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും, തടയുക , നിരോധിക്കുക, ശിക്ഷിക്കുക എന്നീ മൂന്ന് ഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാത്തിടത്തോളം കാലം സിനിമാ മേഖലയില്‍ പൂര്‍ണമായ മാറ്റം സംഭവിക്കില്ല. ഇതിനായുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി മുന്നോട്ട് പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends