Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

08 APRIL 2026 01:04 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഇന്ത്യ ഞെട്ടിക്കുകയാണ് . അതിവേഗം വളരുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു നേട്ടം കൂടി . ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി. ): ആണവ ഇന്ധനം സ്വന്തമായി ഉൽപാദിപ്പിക്കുന്നതിലേക്കുള്ള വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് . ഇറക്കുമതി ചെയ്യുന്ന യൂറേനിയത്തിനൊപ്പം ഇന്ത്യയിൽ ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇതിലൂടെ ഭാവിയിൽ ചെലവു കുറഞ്ഞ വൈദ്യുതി ഉറപ്പാക്കും. ലോകത്ത് റഷ്യയ്‌ക്ക് മാത്രമാണ് ഫാസ്‌റ്റ് ബ്രീഡിംഗ് റിയാക്‌ടറുകളുള്ളത്.

ഏപ്രിൽ ആറിന് രാത്രി 8.25 ഓടെ ആദ്യ ക്രിട്ടിക്കാലിറ്റി (നിയന്ത്രിത ഫിഷൻ ചെയിൻ റിയാക്‌ഷൻ) നടന്നതോടെ റിയാക്‌ടർ പ്രവർത്തന സജ്ജമായി. പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ. റിയാക്ടർ ക്രിട്ടിക്കാലിറ്റി കൈവരിച്ചതോടെയാണ് ഭാവിയിൽ വൻ വൈദ്യുതി ഉൽപാദനത്തിലേക്ക് ഉയരാൻ രാജ്യത്തിന് അഭിമാനമാകുന്നത്. ഒരു ആണവ റിയാക്ടറിനുള്ളിൽ സ്വയം നിലനിൽക്കാൻ ശേഷിയുള്ള പ്രതികരണം ആരംഭിക്കുന്ന ഘട്ടമാണ് ക്രിട്ടിക്കാലിറ്റി. പുറത്തുനിന്നുള്ള സഹായമില്ലാതെതന്നെ റിയാക്ടറിനുള്ളിലെ പ്ലൂട്ടോണിയം ആറ്റങ്ങൾ വിഘടിക്കുകയും ഊർജം ഉൽപാദിപ്പിക്കുകയും ചെയ്യും.

 

പ്ലൂട്ടോണിയം ഇന്ധനമാക്കി വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കൂടുതൽ പ്ലൂട്ടോണിയം വീണ്ടും ഉൽപാദിപ്പിക്കുന്ന റിയാക്ടറാണിത്. 20 വർഷത്തിന് ശേഷമാകും റിയാക്ടർ പൂർണ ഉൽപാദനശേഷി കൈവരിക്കുക.ആണവോർജ്ജ വകുപ്പിന് കീഴിലെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചും ഭാരതീയ നബിക്കിയ വിദ്യുത് നിഗമും വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് റിയാക്‌ടറിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ ആണവ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജമെന്ന ലക്ഷ്യം നേടാൻ ഇവ സഹായിക്കും.താപ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി,

യുറേനിയം - പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് ഇന്ധനം ഉപയോഗിക്കുന്നതിനാൽ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാം. റിയാക്‌ടറിലെ യുറേനിയം 238 മറ്റൊരു ഇന്ധനമായ പ്ളൂട്ടോണിയം 238 ആയി മാറുന്നതിനാലാണിത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇന്ധനമായി തോറിയം-232 ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപകല്പന. ട്രാൻസ്‌മ്യൂട്ടേഷൻ എന്ന ന്യൂക്ലിയർ പ്രക്രിയയിലൂടെ തോറിയം മികച്ച ന്യൂക്ലിയർ ഇന്ധനമായ യുറേനിയം-233 ആയി മാറും. അതിനാൽ കേരളത്തിൽ സമൃദ്ധമായ തോറിയം ഉപയോഗിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (1 hour ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (1 hour ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (1 hour ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (2 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (2 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (2 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (4 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (5 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (6 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (6 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (7 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (7 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (7 hours ago)

Malayali Vartha Recommends