Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

08 APRIL 2026 11:54 AM IST
മലയാളി വാര്‍ത്ത

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല. അരനൂറ്റാണ്ടിനുശേഷം ബഹിരാകാശരംഗത്ത് നേടിയ വൻ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അസാധ്യമായത് സാധ്യമാക്കാനാകുമെന്ന് ഒരിക്കൽകൂടി സാധിച്ചുവെന്നും ശുഭാൻഷു ശുക്ല എക്സ് അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു ആർട്ടെമിസ് IIവിൽനിന്ന് ക്രൂ അംഗങ്ങൾ പുറത്തുവിട്ട വിഡിയോയും അദ്ദേഹം എക്സിൽ പങ്കുവെയ്ക്കുകയും ചെയ്തു.

‘മനുഷ്യരാശിയുടെ ഒരു നിശബ്ദ വിജയമായിരുന്നു ഈ ആഴ്ച എന്നുതോന്നുന്നു. അരനൂറ്റാണ്ടിലേറെയായി മറ്റാരും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരം നാല് വ്യക്തികൾ സഞ്ചരിച്ചു. ഓരോ ലക്ഷ്യവും നേടാനുള്ള പരിശ്രമം നമ്മുടെ ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിജയനിമിഷം ആർട്ടെമിസ് ക്രൂവിന്റെ മാത്രമല്ല, അക്ഷീണം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു ടീംതന്നെ ആർട്ടെമിസ് IIവിന് പിന്നിലുണ്ട്. ഞാൻ കുറച്ച് ദിവസത്തേക്ക് എല്ലാത്തിൽനിന്നും മാറിനിൽക്കുകയായിരുന്നു. ഇപ്പോൾ ഈ വിജയഗാഥക്ക് സാക്ഷ്യം വഹിക്കാൻ തിരിച്ചെത്തി.

ഇത്തരം ദൗത്യങ്ങളിൽ ക്രൂവിന്റെ കുടുംബങ്ങൾ മിക്കവാറും പരാമർശിക്കപ്പെടാതെ പോകാറുണ്ട്. പിന്നിൽ നിൽക്കുന്നവർ വല്ലാത്തൊരു ധൈര്യമുള്ളവരാണ്.

നിശബ്ദമാണെങ്കിലും സഹിഷ്ണുതയുടെ പരമാവധിയാണ് അവരുടെ മനസ്സ്. അവരുടെ ശക്തിയും വിശ്വാസവുമെല്ലാമാണ് ഇത്തരം യാത്രികർക്ക് ഊർജമാകുന്നത്.

ബഹിരാകാശയാത്രികരുടെ അത്രതന്നെ അംഗീകാരം അർഹിക്കുന്നതാണ് അവരുടെ ആ ധൈര്യം. അതിന്റെ നേർസാക്ഷ്യംതന്നെയാണ് ചന്ദ്രനിലെ ഒരു ഗർത്തത്തിന് ‘കാരോളി’ന്റെ പേര് നൽകിയ ആർട്ടെമിസ് II സംഘാംഗങ്ങളുടെ മനസ്സ്. അത് മാനുഷികമായ ഒന്നായിരുന്നു.

ബഹിരാകാശത്തിന്റെ വിശാലതയിലേക്ക് പോകുമ്പോഴും നമ്മുടെ സ്നേഹവും ബന്ധങ്ങളും നമ്മുടെ കഥകളും എല്ലാം നമ്മൾ നമ്മോടൊപ്പം കൊണ്ടുപോകുന്നു എന്ന ഓർമ്മപ്പെടുത്തൽകൂടിയായിരുന്നു അത്. ബഹിരാകാശ പര്യവേഷണത്തിൽ ഒരുതരം മാന്ത്രികത ഉണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. പക്ഷേ അത് ഒരിക്കലും നക്ഷത്രങ്ങളിലോ ബഹിരാകാശ പേടകത്തിലോ മാത്രമല്ല. യഥാർഥ മാന്ത്രികത നമ്മൾതന്നെയാണ്. ഈ യാത്രക്ക് ധൈര്യംപകരുന്ന, കരുതലുള്ള, ഓർമ്മിക്കുന്ന മനുഷ്യർ. നമ്മൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത സ്നേഹമാണത്. ഈ നിമിഷം അത് മനോഹരമായി പകർത്തുകയാണ്. വിവരിക്കാൻ എനിക്ക് വാക്കുകളില്ല -ദുഃഖം, അത്ഭുതം, സ്നേഹം എല്ലാം ഒരേസമയം വന്നുചേരുന്നു. നിങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ലോകം കാത്തിരിക്കുന്നു...’ ശുഭാൻഷു ശുക്ല എക്സിൽ കുറിച്ചതിങ്ങനെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (1 hour ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (1 hour ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (2 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (2 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (2 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (3 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (3 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (4 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (4 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (4 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (4 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (4 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (4 hours ago)

Malayali Vartha Recommends