Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..

08 APRIL 2026 03:00 PM IST
മലയാളി വാര്‍ത്ത

സത്യത്തിൽ ഈ യുദ്ധത്തിൽ ആരാണ് ജയിച്ചത് . ആരുടെ ഭാഗത്താണ് ജയം . അമേരിക്ക പോലെയുള്ള ഒരു വമ്പന്റെ ഭീഷണിക്ക് മുന്നില്‍ ഇറാനെ പോലെയുള്ള ഒരു രാജ്യം പിടിച്ചു നിന്നത് സ്വന്തം ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. ട്രംപിനെ ഞെട്ടിച്ച നീക്കമാണ് അവര്‍ നടത്തിയത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും എല്ലാം തകര്‍ക്കും എന്ന ട്രംപിന്റെ ഭീഷണിയെ അവര്‍ നേരിട്ടത് വമ്പന്‍ ട്വിസ്റ്റായി മാറിയിരുന്നു. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതിനുമുമ്പ് 'മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കും' എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങളെയാണ്

ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്.പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തിലെത്തിയ ഘട്ടത്തിലാണ് ഇറാന്‍ ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും ഇറാന്‍ വിച്ഛേദിച്ചു. രാജ്യത്തെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും തന്ത്രപ്രധാന പാലങ്ങള്‍ക്കും ചുറ്റും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധം തീര്‍ക്കുന്ന കാഴ്ചയാണ് ടെഹ്‌റാനില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഇറാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയെ

 

പരിഹാസത്തോടെയാണ് ഇറാന്‍ ഭരണകൂടം നേരിട്ടത്.തങ്ങളുടെ പ്രധാന വൈദ്യുതി നിലയങ്ങളിലും പാലങ്ങളിലും ദേശീയ പതാകയുമേന്തി പ്രതിഷേധിക്കുന്നജനങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ട്രംപിന്റെ ഭീഷണികളെ വകവെക്കുന്നില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ ഇറാന്‍ നല്‍കിയത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ജനങ്ങളെ തെരുവിലിറക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രധാന വൈദ്യുതി നിലയങ്ങള്‍ക്കും പാലങ്ങള്‍ക്കുംചുറ്റും 'മനുഷ്യ കവചം' തീര്‍ക്കാന്‍ യുവാക്കളോടും കായികതാരങ്ങളോടും വിദ്യാര്‍ത്ഥികളോടും ഭരണകൂടം ആഹ്വാനം ചെയ്തു.

ജനക്കൂട്ടത്തിന് നേരെ ബോംബിടുന്നത് യുദ്ധക്കുറ്റമാകുമെന്ന കണക്കുകൂട്ടലിലാണ് പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇത്തരത്തില്‍ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ ട്രംപ് വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇത് എല്ലാവര്‍ക്കും ആശ്വാസമായി.രാജ്യം ഒരു മഹാദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന തിരിച്ചറിവില്‍ വിദേശത്തുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിങ്ങിപ്പൊട്ടിക്കൊണ്ട് വിടവാങ്ങല്‍ സന്ദേശങ്ങള്‍ അയച്ചു ഇറാന്‍ ജനത. 'ഇത് ഞങ്ങളുടെ അവസാന സന്ദേശമായിരിക്കും' എന്ന് തുടങ്ങുന്ന നടുക്കുന്ന കുറിപ്പുകളാണ് ടെഹ്റാനില്‍ നിന്നും പ്രവഹിച്ചത്.

 

വിദേശബന്ധം ആരോപിക്കപ്പെട്ടാല്‍ ഭരണകൂടം വേട്ടയാടുമെന്ന ഭയത്താല്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണ്.ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ പിടിക്കപ്പെട്ടാല്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന ഒരു യുവതിയുടെ അവസാന സന്ദേശം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (19 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (39 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (57 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends