സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനായി 2,71,42,952 വോട്ടർമാരാണുള്ളത്. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോൾ 6.30 ഓടെ തുടങ്ങിയിരുന്നു. പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ തന്നെയുണ്ട്.
140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകുന്നേരത്തോ
ടെ പൂർത്തിയായി കഴിഞ്ഞിരുന്നു.1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്. ആകെയുള്ള 2.71 കോടി വോട്ടർമാരിൽ ഭൂരിഭാഗവും പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം.
"
https://www.facebook.com/Malayalivartha


























