Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..

08 APRIL 2026 10:17 AM IST
മലയാളി വാര്‍ത്ത

ഇറാന്റെ നാഗരികതയെത്തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് നാടകീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ചൈനയുടെയും മറ്റും ശക്തമായ ഇടപെടലുകള്‍ക്കൊടുവില്‍, ഇറാന്‍ പത്തിന സമാധാന പദ്ധതി സമര്‍പ്പിച്ചതോടെ ട്രംപ് സൈനിക നീക്കം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്കയും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയിരുന്നു.

 

ഇതിന് പിന്നാലെയാണ് 'ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും' എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചത്. യുഎസ് ബോംബര്‍ വിമാനങ്ങള്‍ ഇറാ ലക്ഷ്യമാക്കി നീങ്ങുകയും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിക്കുകയും ചെയ്തതോടെ ലോകം മറ്റൊരു ആണവയുദ്ധത്തിന്റെ മുനയിലാണെന്ന് പലരും ഭയപ്പെട്ടു. ട്രംപിന്റെ ഈ ഭീഷണി ക്രൂരമാണെന്ന് പോപ്പ് ലിയോ പതിനാലാമന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.ഒടുവില്‍ രാത്രി 11.32-ഓടെയാണ് ട്രംപ് തന്റെ തീരുമാനം മാറ്റിയത്. ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് അനുയോജ്യമാണെന്നും അതിനാല്‍ രണ്ടാഴ്ചത്തേക്ക് ആക്രമണം ഒഴിവാക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇറാന്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട പത്ത് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
യുറേനിയം സംപൂഷ്ടീകരണം: ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സംപൂഷ്ടീകരണം തുടരാന്‍ അമേരിക്ക സമ്മതിക്കണം.
ഉപരോധങ്ങള്‍ പിന്‍വലിക്കണം: ഇറാന്റെ മേലുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ സാമ്പത്തിക ഉപരോധങ്ങളും പൂര്‍ണ്ണമായും നീക്കം ചെയ്യണം.

അമേരിക്കന്‍ സേനയുടെ പിന്മാറ്റം: ഗള്‍ഫ് മേഖലയിലെ സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും പിന്മാറണം.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്റെ സൈനിക നിയന്ത്രണവും മേല്‍നോട്ടവും അംഗീകരിക്കണം.
ഹിസ്ബുല്ലയെ സംരക്ഷിക്കണം: ലെബനനിലെ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഇറാന്റെ സഖ്യകക്ഷികള്‍ക്കെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കണം.
നഷ്ടപരിഹാരം: ഉപരോധങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കും യുദ്ധക്കെടുതികള്‍ക്കും അമേരിക്ക നഷ്ടപരിഹാരം നല്‍കണം (ഇത് നേരിട്ടുള്ള പണമായോ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സഹായമായോ വേണം).
മരവിപ്പിച്ച ആസ്തികള്‍: വിദേശ ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ട ഇറാന്റെ എല്ലാ സാമ്പത്തിക ആസ്തികളും ഉടന്‍ വിട്ടുനല്‍കണം.
സുരക്ഷാ ഗ്യാരണ്ടി: ഭാവിയില്‍ ഇറാന്റെ ഭൂപ്രദേശത്തിന് നേരെ യാതൊരുവിധ സൈനിക ആക്രമണങ്ങളും ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കണം.


കടത്തു ഫീസ്: ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഓരോന്നിനും ഏകദേശം $2 മില്യണ്‍ ട്രാന്‍സിറ്റ് ഫീ ഈടാക്കാനുള്ള അവകാശം (ഇത് ഒമാനുമായി പങ്കിടും).
യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം: ഈ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ മുഖേന ഇതിന് അന്താരാഷ്ട്ര നിയമസാധുത നല്‍കണം.
ഈ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും (പ്രത്യേകിച്ച് 9 എണ്ണം) അമേരിക്കയ്ക്കും ഇസ്രായേലിനും നിലവില്‍ അംഗീകരിക്കാന്‍ കഴിയാത്തവയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (20 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (40 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (58 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends