കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് പുനരധിവാസത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ കോൺഗ്രസ് വലിയ തട്ടിപ്പാണ് നടത്തിയത്. യുഡിഎഫ് ആപ്പ് വഴി സ്വരൂപിച്ച പണത്തിന്റെ കണക്കിൽ കോൺഗ്രസിന് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളത്.
"
https://www.facebook.com/Malayalivartha

























