ഹൂത്തികളുടെ ആക്രമണം നിർത്താം എന്നാൽ അത് ചെയ്യണം; ഇറാഖിന്റെ മധ്യസ്ഥതയില്‍ ബഗ്ദാദില്‍ നടക്കുന്ന ചര്‍ച്ചകളി ഇറാൻ ഉന്നയിച്ച ആവശ്യം കേട്ട് അമ്പരന്ന് സൗദി ഭരണാധികാരികൾ, സൗദിയുടെ നീക്കം ഉറ്റുനോക്കി പ്രവാസികൾ

സൗദി കാലാകാലങ്ങളായി ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ഹൂത്തികളുടെ ആക്രമണം. പരിധികളില്ലാത്ത ദിനംപ്രതി തുടരുന്ന ഇവരുടെ ആക്രമണങ്ങൾ ഒട്ടുമിക്കപ്പോഴും തടുക്കാറുണ്ട് എങ്കിലും അറുതിവരുത്താൻ സാധിച്ചിട്ടില്ല എന്നതാണ്. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഒരു നീക്കവുമായി ഇറാൻ എത്തിയിരിക്കുകയാണ്. സൗദിക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി യുഎസ് ഉപരോധം മറികടന്ന് തങ്ങളുടെ എണ്ണ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍പ്പന നടത്താന്‍ സൗദി സഹായിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇറാഖിന്റെ മധ്യസ്ഥതയില്‍ ബഗ്ദാദില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് ഇറാന്‍ തങ്ങളുടെ ആവശ്യം സൗദി മുമ്പാകെ ഉന്നയിച്ചതെന്ന് ചര്‍ച്ചയുമായി ബന്ധമുള്ള ഇറാഖി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പല തവണകളായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന നയതന്ത്രജ്ഞര്‍ ഇറാഖില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയ കാര്യം സൗദിയും ഇറാനും കഴിഞ്ഞ ദിവസം അംഗീകരിക്കുകയുണ്ടായി.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ പിന്‍മാറിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന ഉപരോധം മറികടക്കാനുള്ള വഴിയെന്ന രീതിയിലാണ് ഇറാന്റെ എണ്ണ സൗദി വാങ്ങി വില്‍പ്പന നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. നിലവില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നത് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില്‍പ്പന നടത്താന്‍ ഇറാന് സാധിക്കില്ല. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ സൗദിക്ക് എണ്ണ വില്‍ക്കാമെന്നും അത് സൗദി സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തണമെന്നും ഇറാന്‍ ഉപാധിവച്ചിരിക്കുന്നത്. നിലവില്‍ ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇറാന്‍ എണ്ണ വില്‍പ്പന നടത്തിവരുന്നത്. എന്നാൽ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഏറ്റവും നല്ല വഴി സൗദി വഴിയുള്ള എണ്ണ വില്‍പ്പനയാണെന്ന വിലയിരുത്തലിലാണ് ഇറാന്‍ അധികൃതര്‍ എത്തിനിൽക്കുന്നത്.
അതേസമയം ഇറാന്‍ ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള ചര്‍ച്ചാ നടപടികള്‍ വിയന്നയില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമുണ്ടാവാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇറാന്‍. ചിലപ്പോള്‍ അത് വര്‍ഷങ്ങളോളം നീണ്ടുപോകാൻ സാധ്യത ഉണ്ടെന്നും ഇറാന്‍ കരുതുന്നു. ഇതിനിടയിലുള്ള ഒരു താല്‍ക്കാലികമായ ഇടപെടല്‍ എന്ന നിലയ്ക്കാണ് സൗദിയില്‍ ഒരു എണ്ണ വിതരണ കേന്ദ്രം ആരംഭിക്കണമെന്ന ആശയം ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
യമനിലെ സംഘര്‍ഷമായിരുന്നു സൗദി-ഇറാന്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമെന്നും ഇറാഖ് ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. എണ്ണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സൗദിയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരേ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് സൗദി അധികൃതര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം എന്നത്. അതേസമയം, യമനില്‍ ഹൂത്തികളുടെ കൂടി പ്രാതിനിധ്യം ഉറപ്പുവരുത്തി സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യം ഇറാന്‍ ഉന്നയിച്ചപ്പോള്‍, സുന്നികള്‍ ഭൂരിപക്ഷമുള്ള ഇറാഖില്‍ അവര്‍ക്കു അര്‍ഹിക്കുന്ന പ്രാധാന്യം ഭരണതലത്തില്‍ ലഭ്യമാക്കണമെന്ന് സൗദിയും ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം ഇറാഖിലെ സൗദി താല്‍പര്യങ്ങള്‍ക്കെതിരേ ഇറാന്‍ പിന്തുണയുള്ള പോരാളി വിഭാഗങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തിലായിരുന്നു സൗദി-ഇറാന്‍ നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ മാസം ബഗ്ദാദില്‍ വച്ച കൂടിക്കാഴ്ചകള്‍ നടന്നത്. കാദിമിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ അബൂ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുല്‍ രിദ അല്‍ ഹാഷിമി, ഇറാഖ് സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അല്‍ അറജി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഈ രണ്ടു പേരുമായിരുന്നു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha