ഈ രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്നവർ കാലാവധിയുള്ള ട്രാവൽ ഇൻഷുറൻസ് കൊണ്ടുവരണം : പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി ട്രാവൽ ഏജൻസികൾ

ഇന്ത്യയിൽനിന്ന് ചില രാജ്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കില്ല. ആ സാഹചര്യത്തിൽ മറ്റുരാജ്യങ്ങൾവഴി മാത്രമേ യു.എ.ഇ. പോലുള്ള രാജ്യങ്ങളിൽ എത്തുവാൻ സാധിക്കു. മറ്റു രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്നവർ കാലാവധിയുള്ള ട്രാവൽ ഇൻഷുറൻസ് കൊണ്ടുവരണമെന്ന് അറിയിച്ചിരിക്കുകയാണ് ട്രാവൽ ഏജൻസികൾ. ഇത്തരത്തിലൊരു നിർദ്ദേശം ഗൾഫിലെ കോൺസുലേറ്റുകൾ അറിയിച്ചിരുന്നു.
ഇന്ത്യയിൽനിന്ന് നേരിട്ട് പ്രവേശിക്കുന്നത് കൊണ്ട് ഖത്തർ, അർമേനിയ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾവഴി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് പലരും യു.എ.ഇ.യിലെത്തുന്നത്. ഈ ക്വാറന്റീൻ കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ചികിത്സാച്ചെലവ് ഒരുപാട് ആകുവാനുള്ള സാധ്യതകളുണ്ട്.ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ ഇൻഷുറൻസിലൂടെ ആ ചെലവുകളെ പരിഹരിക്കാമെന്നതാണ് വലിയൊരു നേട്ടം.
ഇന്ത്യയിൽനിന്ന് ഖത്തർവഴി യു.എ.ഇ.യിലേക്ക് എത്തുവാൻ ആണ് എളുപ്പം കൂടുതൽ. അർമേനിയ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഖത്തറിൽ ആണ് കൂടുതൽ ഇന്ത്യക്കാർ ഉള്ളത്. നാട്ടിൽ കുടുങ്ങിയ മലയാളികളിൽ ഒട്ടുമിക്കവരും ഖത്തർവഴിയാണ് യു എ യിൽ എത്തിയത് . ക്വാറന്റീൻ കാലയളവിൽ ഇന്ത്യൻഭക്ഷണം കിട്ടും എന്നതും ഖത്തർവഴിയുള്ള യാത്രയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നു. ഖത്തർ അംഗീകരിച്ച രണ്ടുഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് തത്സമയവിസയിൽ ഖത്തറിലെത്താൻ സാധിക്കുന്നതാണ്. തത്സമയവിസ കിട്ടാൻ ഹോട്ടൽബുക്കിങ് കർശനമാക്കിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾത്തന്നെ ഇതിന് വേണ്ടുന്ന സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 14 ദിവസമുള്ള ക്വാറന്റീൻ പൂർത്തിയാക്കണം. ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ ചെയ്തവർക്കേ ഇത് സാധ്യമാകൂ.
മാത്രമല്ല 5000 ഖത്തർ റിയാൽ കൈവശമുണ്ടായിരിക്കുകയും തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്ന കർശന നിർദേശമുണ്ട്. ഈ മാർഗ്ഗത്തിലൂടെ എത്തുന്നവരെ ടൂറിസ്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാനുള്ള അനുവാദം ഇവർക്ക് നൽകും . ക്വാറന്റീൻ, അടക്കമുള്ള ചെലവുകൾക്ക് ഏകദേശം ഒന്നേകാൽ ലക്ഷംരൂപയോളം വകയിരുത്തണം . ഇതിനോടകം തന്നെ നിരവധി ട്രാവൽ ഏജൻസികൾ ഖത്തർവഴിയുള്ള പാക്കേജുകൾ കൊണ്ടുവന്നിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനമില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തത്സമയവിസയിൽ ഖത്തറിൽ പ്രവേശിക്കാൻ മടക്കടിക്കറ്റ് കാണിക്കണമെന്ന നിർദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിലവിൽ യു.എ.ഇ. വിസയും ടിക്കറ്റും കാണിച്ചാൽ മാത്രം മതി.
നാട്ടിൽനിന്ന് യാത്ര പുറപ്പെടുമ്പോൾ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം, വിമാനത്താവളത്തിൽനിന്നുള്ള റാപ്പിഡ് നെഗറ്റീവ് ഫലം എന്നിവ കയ്യിൽ കരുതണം. ഇതിനുപുറമേ ഖത്തർ വിമാനത്താവളത്തിൽ വന്നിറങ്ങിയാൽ കോവിഡ് പരിശോധന നടത്തിയിരിക്കണം.
24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം കിട്ടും. ക്വാറന്റീൻ പൂർത്തിയാക്കി യു.എ.ഇ.യിലേക്ക് കയറുന്നതിന് 48 മണിക്കൂറിനുള്ളിൽ വീണ്ടും ആർ.ടി.പി.സി.ആർ. ചെക്ക് ചെയ്തത് ഉണ്ടായിരിക്കണം. ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് അർമേനിയ, ഉസ്ബെക്കിസ്താൻ വഴിയും ക്വാറന്റീൻ പൂർത്തിയാക്കി ആളുകൾ പ്രവേശിക്കുന്നുണ്ട് . പക്ഷേ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ഒന്നേകാൽ ലക്ഷംമുതൽ രണ്ടു ലക്ഷംവരെ രൂപ ചെലവ് വരുന്നുണ്ട്. തത്സമയവിസയ്ക്ക് മുൻകൂർ അംഗീകാരം നേടിയിരിക്കണം. അപേക്ഷ നൽകിയാൽ അഞ്ചുദിവസത്തിനകം വിസ യാത്രക്കാർക്ക് കിട്ടുന്നതാണ്.
മാലദ്വീപ് വഴി യു.എ.ഇ.യിലെത്താൻ ഓഗസ്റ്റ് ഒന്നുമുതലുള്ള യാത്രയ്ക്ക് വീണ്ടും ബുക്കിങ് തുടങ്ങി എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വരുന്ന ദിവസങ്ങളിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളൂവെന്ന് അരൂഹ ട്രാവൽ ഏജൻസി ഉടമ റാഷിദ് അബ്ബാസ് വ്യക്തമാക്കി. അപ്പോൾ യുഎഇയിലേക്ക് പറക്കുന്നതിനു മുന്നേ പ്രവാസികൾ ഈ കാര്യങ്ങളെല്ലാം ഓർക്കുമല്ലോ.
https://www.facebook.com/Malayalivartha