സൗദിയുടെ ഇരട്ടത്താപ്പിൽ മനംനൊന്ത് പ്രവാസികൾ; ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസപുതുക്കാൻ ഇന്ത്യ ഇല്ല! കൊവിഡ് സാഹചര്യത്തില്‍ താത്ക്കാലിക യാത്രാവിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 19 രാജ്യങ്ങളെ

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ കാലാവധി സൗജന്യമായി നീട്ടുന്ന ആനുകൂല്യം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചത്. ഇത് ഒട്ടനവധി പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. മറ്റുള്ള രാഷ്ട്രങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോൾ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾ ആശങ്ക പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
എന്നാൽ 19 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആയിരിക്കും ഇതുമൂലം ആനുകൂല്യം ലഭിക്കുക. മാര്‍ച്ച് 31 വരെയാണ് ലെവിയോ മറ്റ് ഫീസ് അടവുകളോ കൂടാതെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കുകയെന്ന് ജവാസത്ത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ കൊവിഡ് സാഹചര്യത്തില്‍ താത്ക്കാലിക യാത്രാവിലക്കുള്ള 19 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുര്‍ക്കി, ലെബനന്‍, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്, ബോട്‌സ്വാന, ലെസോത്തോ, എസ്വാതിനി, മലാവി. സാംബിയ, മഡഗാസ്‌കര്‍, അംഗോള, സെയ്‌ഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഇഖാമയും റീഎന്‍ട്രിയും പുതുക്കി നല്‍കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കൊറോണ വ്യാപനം മൂലം യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള, നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും ഓട്ടോമാറ്റിക്കായി നീട്ടി നല്‍കാന്‍ തുടങ്ങിയാതയി ജവാസാത്ത് അറിയിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെ സൗജന്യമായി നീട്ടിയ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ ഈ ആനുകൂല്യ പരിധിയില്‍ വരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























