പ്രണയിച്ച് നടന്നിട്ട് കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; പക ആളിക്കത്തിയ കാമുകൻ കാമുകിയെ കൂടെ നിർത്താൻ ചെയ്തത് കടുംകൈ; കാമുകിയുടെ ഫോൺ മോഷ്ടിച്ചിട്ട് ചെയ്തുക്കൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ; കാമുകിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ഫോട്ടോകൾ ഞെട്ടിക്കുന്നത്; പോരാത്തതിന് ഫേസ്‍ബുക്ക് അക്കൗണ്ടിൽ 'ആ ഫോട്ടോകൾ' പോസ്റ്റ് ചെയ്തു; ഒടുവിൽ യുവാവിന് കിട്ടിയത് യമണ്ടൻ പണി

മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ച ശേഷം യുവാവിന്റെ പരാക്രമം. മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തു. ഈ കേസിൽ 34 വയസുകാരന് യുഎഇയില്‍ ശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോൾ. ദുബൈ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്‍ക്കായിരുന്നു ഈ കേസ് വന്നത് . പ്രവാസി യുവാവിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം നാട് കടത്താനുമാണ് വിധി വന്നിരിക്കുന്നത്.
ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ സഹോദരനും ഭര്‍ത്താവിനും അയച്ചു കൊടുത്തു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവംങ്ങൾ നടന്നത്. ഫോണ്‍ മോഷണം പോയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തന്റെ മുന്‍കാമുകന്‍ ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും യുവതി ചൂണ്ടിക്കാണിച്ചു . ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
വിവാഹശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. ആ കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത യുവാവ് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിതുടങ്ങിയത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അയച്ചുകൊടുക്കുമെന്നുമായിരുന്നു ഭീഷണി.
യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത് ഭാര്യയുടെ ഫോണില്‍ നിന്ന് വാട്സ്ആപ് വഴി തനിക്ക് ചില ചിത്രങ്ങള്‍ കിട്ടിയെന്നാണ് . ഭാര്യ തന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ തന്നെയായിരുന്നു ചിത്രങ്ങൾ കിട്ടിയത്. താന്‍ കാര്യം അന്വേഷിച്ച സമയം ഫോണ്‍ മോഷണം പോയെന്നും മുന്‍കാമുകന്‍ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഭാര്യ അറിയിച്ചുവത്രേ. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. യുവതിയുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ് വഴി അയച്ചുകൊടുത്ത കാര്യം ചോദ്യം ചെയ്യലില്‍ ഇയാൾ സമ്മതിക്കുകയും ചെയ്തു . യുവതിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടിലും ഇവ പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























