പ്രവാസികളോട് കാണിച്ചത് കൊടും ചതി! മുഖ്യമന്ത്രി പിണറായി വിജയൻ പരിവാരസമേതം നടത്തിയ യു.എ.ഇ സന്ദർശനം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നിരാശ; കടുത്ത അമർഷം വ്യക്തമാക്കി ദുബൈ കെ.എം.സി.സി

ആപത് ഘട്ടങ്ങളിൽ മാത്രം പ്രവാസികളുടെ മുന്നിൽ കൈനീട്ടുന്ന സർക്കാർ ഒന്ന് ഓർക്കണം പ്രവാസികളാണ് നമ്മുടെ നാടിൻറെ നട്ടെല്ല് എന്നത്. അവർ നാട്ടിലേക്ക് അയക്കുന്ന പണമാണ് ഏകവരുമാനം. എന്നിട്ടും അവർക്ക് ഒരു ആപത്ത് വരുമ്പോൾ കൂടെ നിർത്താതെ കൈമലർത്തുന്ന പതിവ് കാഴ്ചയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന പരാമർശമാണ് പല ഭാഗത്ത് നിന്നും ഉയർന്നിരിക്കുന്നത്. പറഞ്ഞുവന്നത് നമ്മുടെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം തന്നെയാണ്....
മുഖ്യമന്ത്രി പിണറായി വിജയൻ പരിവാരസമേതം നടത്തിയ യു.എ.ഇ സന്ദർശനം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് വ്യക്തമാക്കി ദുബൈ കെ.എം.സി.സി കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 2016ൽ നടത്തിയ സന്ദർശനത്തിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും പ്രാവർത്തികമാക്കാൻ കഴിയാതെയാണ് ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി സന്ദർശനം നടത്തിയിരിക്കുന്നത്.
അത്തരത്തിൽ പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്താനോ പ്രശ്നങ്ങളും പരാതികളും കേൾക്കാനോ തയാറാകാതെയാണ് മുഖ്യമന്ത്രി മടങ്ങിയത് എന്നാണ് ഉയരുന്ന ആക്ഷേപം ഉയരുന്നത്. എന്നാൽ സാമ്പത്തികശേഷിയുള്ളവരെ നേരിൽ കാണാനും അവർക്ക് അവാർഡ് നൽകി പാർട്ടി ചാനലിന് പണം സമാഹരിക്കാനും മാത്രമായി ഒരു മുഖ്യമന്ത്രി വന്നുപോയതിൽ കെ.എം.സി.സിക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ അറിയിക്കുകയുണ്ടായി.
എന്നാൽ പ്രവാസികൾക്കായി 12-ഓളം പദ്ധതികളാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ഇത് നോർക്ക റൂട്സ് മുഖേനെയാണ് നടത്തുകയാണ്, പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികൾക്ക് എൻഡിപ്രേം പദ്ധതിയുള്ളതായും അറിയിച്ചു. കെഎസ്ഐഡിസി വഴി വായ്പ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയതായി മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി.രാജീവ് പറയുകയുണ്ടായി.
അതേസമയം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗൾഫ് സന്ദർശനം നടത്തിയപ്പോൾ ലേബർ ക്യാമ്പുകളിലെ സാധാരണ പ്രവാസികളെ പോയി കാണാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ, പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























