ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി തട്ടിയെടുത്തത് പത്തുകോടിയോളം രൂപ; പിടിക്കപ്പെടുന്നതിന് മുൻപ് സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ: പ്രതിക്കെതിരെ പരാതിയുമായി സഹപ്രവർത്തകൻ രംഗത്ത്

ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പത്തുകോടി രൂപയുടെ തട്ടിപ്പ് നടത്തി സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ. സൗദിയില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി എണ്‍പതോളം പേരില്‍ നിന്നുമാണ് 10 കോടിയോളം രൂപ കൈക്കലാക്കിയത്.
കോഴിക്കോട് സ്വദേശിയായ ഇയാള്‍ മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായി ജോലി ചെയ്തു വരികയാണ്. ബിന്‍ ലാദന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്ബളവും ജോലിയില്‍ നിന്നു പിരിയുമ്പോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞു കൈക്കലാക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ റിയാദ് ഇന്ത്യന്‍ എംബസിയിലും നോര്‍ക്കയിലും പരാതി നിലവിൽ നൽകിയിട്ടുണ്ട്. ഏതാനും നഴ്സുമാര്‍ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. താന്‍ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നു ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ ഇവരെ കൊണ്ട് ലോണ്‍ എടുപ്പിച്ചത്.
ലോണെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ദുബായില്‍ നിന്നു സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണു ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരില്‍ നിന്നു ചിട്ടിയെന്നു വിശ്വസിപ്പിച്ച് എല്ലാ മാസവും ഇയാള്‍ വന്‍തുക വാങ്ങിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























