കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകള്‍ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടയ്ക്കും; വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെക് ഇന്‍ കൗണ്ടറുകള്‍ അടക്കുമെന്നും ഡി.ജി.സി.എ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകള്‍ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടക്കുമെന്ന് വ്യക്തമാക്കി ഡി.ജി.സി.എ രംഗത്ത് എത്തിയിരിക്കുകയാണ്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്തന്നെ ചെക് ഇന്‍ കൗണ്ടറുകള്‍ അടക്കുമെന്നും ഡി.ജി.സി.എ അറിയിക്കുകയുണ്ടയി .
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി നടത്തുന്ന ചോദ്യോത്തര പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ബാഗേജ് ചെക് ഇന്‍ പൂര്‍ത്തിയാക്കണം എന്നതാണ് പ്രധാനപ്പെട്ട നിർദ്ദേശം. പുറപ്പെടാനുള്ള സമയത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ ക്ലോസ് ചെയ്യുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വിമാനം പുറപ്പെടുന്നതിനു 20 മിനിറ്റ് മുമ്പ് അടക്കുന്നതായിരിക്കും. നേരത്തേ ബാഗേജ് ചെക് ഇന്‍ ചെയ്ത ആളാണെങ്കിലും പുറപ്പെടല്‍ സമയത്തിനു 20 മിനിറ്റ് മുമ്ബ് ഗേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കൂടാതെ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലാത്ത സ്വദേശികള്‍ക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്ബതു മാസം പൂര്‍ത്തിയാകുന്നതുവരെ വിദേശയാത്ര അനുവദിക്കുമെന്നും ഒമ്പതു മാസം പൂര്‍ത്തിയായാല്‍ യാത്രാനുമതിക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്നും ചോദ്യത്തിന് ഉത്തരമായി അധികൃതര്‍ വിശദീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























