ഉംറ നിര്‍വ്വഹിക്കുന്നതിനായും സന്ദര്‍ശനത്തിനായും സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പുതുക്കി; പുറത്ത് നിന്ന് വരുന്ന എല്ലാവരും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് റിസള്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം
ഉംറ നിര്‍വ്വഹിക്കുന്നതിനായും സന്ദര്‍ശനത്തിനായും എത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പുതുക്കിയതായി സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. അതായത് നിർദ്ദേശം അനുസരിച്ച് സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന എല്ലാവരും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് റിസള്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം തന്നെ പുതുക്കിയ നടപടിക്രമങ്ങള്‍ 2022 ഫെബ്രുവരി 9 ബുധനാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.
കൂടാതെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് 19-ന്റെ വ്യാപനത്തെ ചെറുക്കുന്നതിനും രാജ്യം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























