ഗൾഫ് നാടുകൾ ഉപേക്ഷിച്ച് പ്രവാസികൾ; കുവൈറ്റ് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്, കഴിഞ്ഞ 9 മാസത്തിനിടെ രാജ്യത്തെ തൊഴില്‍ വിപണി വിട്ടത് 168,000 പേരാണെന്ന് കണക്കുകള്‍ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫിൽ നിന്നും പുറത്ത് വരുന്നത് ഗൾഫ് വിടുന്ന പ്രവാസികളുടെ കണക്കുകളാണ്. കൊറോണ വ്യാപന സമയം മുതൽ തൊഴിൽ നഷ്ടപെട്ടത് മൂലവും ശമ്പളം ലഭിക്കാത്തതിനാലും നിരവധിപേരാണ് നാടുകളിൽ എത്തിച്ചേർന്നത്. അതോടൊപ്പം തന്നെ തിരികെ പോകാൻ കഴിയാത്തവരും അനവധിയാണ്. കഴിഞ്ഞ ലോക്സഭയിൽപോലും വിഷയം ചർച്ചയായ സാഹചര്യത്തിൽ പ്രവാസികൾക്ക് വേണ്ടവിധം എല്ലാം സജ്ജമാക്കുമെന്ന തീരുമാനവും കൈകൊള്ളുകയായിരുന്നു. എന്നാൽ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഗൾഫ് രാഷ്ട്രങ്ങൾ പുറത്ത് വിട്ട കണക്കുകളാണ്.
കുവൈറ്റ് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ 9 മാസത്തിനിടെ രാജ്യത്തെ തൊഴില്‍ വിപണി വിട്ടത് 168,000 പേരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 60,385 പുരുഷ- സ്ത്രീ തൊഴിലാളികള്‍ 9% ആയി കുറയുകയും ചെയ്തിട്ടുണ്ട്. 2021 സെപ്തംബര്‍ അവസാനത്തോടെ 608,230 പുരുഷ- സ്ത്രീ തൊഴിലാളികളായിരിക്കുകയാണ്. ഇതേവര്‍ഷം തുടക്കത്തില്‍ 668,615 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്തും ശ്രീലങ്കക്കാരും ഫിലിപ്പീനികളും ബംഗ്ലാദേശികളും നേപ്പാളികളും പിന്നിലുമുണ്ട്.
അതോടൊപ്പം തന്നെ 2021 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 17,511 പുരുഷന്മാരും സ്ത്രീകളും തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതിനാല്‍ തൊഴില്‍ വിപണി പൗരന്മാരുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുകയുണ്ടായി. കുവൈറ്റികളുടെ എണ്ണം 4.3 % ആയി വര്‍ദ്ധിച്ച് 24,180 ആയി ഉയര്‍ന്നു. എന്നാല്‍, 2021 ജനുവരി ആദ്യം 406,670 ആയിരുന്നു. കുവൈറ്റിലെ വിദേശ തൊഴിലാളികള്‍ക്കിടയില്‍ സിറിയന്‍ പൗരന്മാരും വര്‍ധിച്ചു. 1.5 % ആണ് വര്‍ധിച്ചത്. സെപ്തംബര്‍ 30 ന് 63,279 ആയിരുന്നത് ജനുവരി 1 ആയപ്പോഴേയ്ക്കും 62,300 ആയി ഉയരുകയായിരുന്നു.
അതായത് തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്ന വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ ഒന്നാമതെത്തിയിരിക്കുകയാണ്. 48,000 പുരുഷന്മാരും സ്ത്രീകളും തൊഴില്‍ വിപണി വിടുകയുണ്ടായി. അവരുടെ എണ്ണം 499,400 ല്‍ നിന്ന് 451,380 ആയി കുറഞ്ഞു. മൊത്തത്തില്‍ ഏകദേശം 10 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ ഈജിപ്തുകാരുടെ എണ്ണം 482,000 ല്‍ നിന്ന് 456,600 ആയി 5 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകൾ വ്യതമാക്കുന്നത്. ബംഗ്ലാദേശികള്‍ മൂന്നാമതെത്തി. അവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ 171,400 ല്‍ നിന്ന് 6 ശതമാനം കുറഞ്ഞ് സെപ്തംബര്‍ 30 ന് 161,140 ആയി. നേപ്പാളികള്‍ നാലാം സ്ഥാനത്തെത്തി. അവരുടെ എണ്ണം 47,470 ല്‍ നിന്ന് 40,100 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഫിലിപ്പൈന്‍കാര്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുകടന്ന അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന താമസക്കാരായി രേഖപ്പെടുത്തി. 2021 ആദ്യം മുതല്‍ 2021 സെപ്തംബര്‍ അവസാനം വരെ തൊഴിലാളികളുടെ 70,650 ല്‍ നിന്ന് 65,900 ആയി കുറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ തന്നെ പാകിസ്ഥാനികള്‍ 73,550 ല്‍ നിന്ന് 70,380 ആയി കുറഞ്ഞ് ആറാം സ്ഥാനത്താണ്. ഇറാനികളുടെ എണ്ണം 747 കുറഞ്ഞു (21,000 ല്‍ നിന്ന് 20,300 ആയി കുറഞ്ഞു). തൊട്ടുപിന്നാലെ ജോര്‍ദാനികള്‍ 2021 സെപ്തംബര്‍ അവസാനത്തോടെ 25,650 ല്‍ നിന്ന് 25,190 ആയി കുറയുകയായിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ (ജനുവരി മുതല്‍ സെപ്തംബര്‍ വരെ) ഏകദേശം 60,400 സ്ത്രീ- പുരുഷ ഗാര്‍ഹിക തൊഴിലാളികളും സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള 107,900 പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 168,000 പ്രവാസികല്‍ കുവൈറ്റ് തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























