ഖത്തർ ദേശീയ കായിക ദിനാഘോഷം; ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതർ

ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിചക്രിക്കുകയാണ്. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുന്നത്. ഇക്കോണമി ക്ലാസുകളിൽ എടുക്കുന്ന ടിക്കറ്റുകൾക്ക് 35 ശതമാനം ആണ് ഇളവ് ലഭിക്കുന്നത്. 140 നഗരങ്ങളിലേക്ക് ഈ സൗകര്യം ഉണ്ടായിരിക്കും.
അതോടൊപ്പം തന്നെ ഓഫർ സമയത്ത് ടിക്കറ്റ് എടുക്കുകയാണെങ്കിൽ ഈ ടിക്കറ്റുകളിൽ 2022 ഒക്‌ടോബർ 31 വരെയാണ് യാത്ര അനുവദിക്കുന്നത്. കൂടാതെ ഓഫർ സമയത്ത് ടിക്കറ്റ് എടുക്കുന്ന നൂറിലധികം യാത്രക്കാർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും. കൂടാതെ ഖത്തർ എയർവേയ്‌സിന്റെ സർവീസ് ശൃംഖലകളിൽ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസിൽ 2 ടിക്കറ്റുകൾ, ജിം അംഗത്വം എന്നിവയിൽ ഏതെഹ്കിലും ഒന്ന് ലഭിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























