'ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തിൽ യാത്രക്കാരനായിട്ടില്ല എന്ന ഒരു വിത്യാസം മാത്രം, ബഷീറിക്ക യാത്രയായി,ഒരു പാട് ഒരു പാട് സ്വപ്നങ്ങൾ ബാക്കി വെച്ചിട്ട്. ബഷീറിക്ക വേണ്ടപ്പെട്ടവർക്ക് വേണ്ടി വാങ്ങി വെച്ച സാധനങ്ങൾ പാക്ക് ചെയ്‌ത പെട്ടിയും.നിശ്ചലമായി കിടന്നുറങ്ങുന്ന ബഷീറിക്കായുടെ മയ്യത്ത് പെട്ടിയും അടുത്ത് അടുത്തായിരിക്കുമെന്ന് എൻ്റെ തലക്ക് മീതെ ബഷീറിക്കാടെ മയ്യത്തും വഹിച്ച് പറന്നുയരുന്ന വിമാനത്തെ കണ്ടപ്പോൾ എനിക്ക് തോന്നി...' ഏറെ നൊമ്പരപ്പെടുത്തി കുറിപ്പ്

പ്രവാസലോകത്ത് നിന്നും ഏറെ നൊമ്പരപ്പെടുന്ന മരണവർത്തകളാണ് പലപ്പോഴും വാർത്തകളിൽ എത്താറുള്ളത്. അത്തരത്തിൽ ഏറെ വേദന നൽകുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തിൽ അന്ത്യയാത്ര ചെയ്യുന്ന ബഷീർ എന്ന പ്രവാസിയെക്കുറിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് കണ്ണുകൾ നിറയാതെ വായിക്കാനാകില്ല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ അഞ്ച് മരണങ്ങളായിരുന്നു. അതിൽ മലപ്പുറം സ്വദേശി ബഷീറിക്കാ യുടെ മരണം നമ്മുക്ക് ഈ ദുനിയാവിൽ നിന്നും മനസ്സിലാക്കുവാനുളള വലിയ പാഠം തന്നെയുണ്ട്.30 വർഷമായി ബഷീറിക്ക ഷാർജയിൽ ഗ്രോസറി സ്വന്തമായി നടത്തി വരികയായിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രോസറി ഒഴിവാക്കി നാട്ടിലേക്ക് തിരിച്ച് പോകുവാനുളള തയ്യാറെടുപ്പിലേക്ക് ഒരുങ്ങുകയായിരുന്നു.മക്കൾക്കും പേരകിടാങ്ങൾക്കുമുളള സാധനങ്ങൾ പാക്ക് ചെയ്ത് രാത്രി കിടക്കുവാൻ നേരം പെട്ടെന്നുളള നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.എല്ലാ സുഹൃത്തുക്കളോടും ബഷീറിക്ക പറയുമായിരുന്നു.ഇനിയുളള കാലം നാട്ടിലേക്ക് പോയി ജീവിക്കണം, അവിടെ കിടന്ന് മരിക്കണം.
മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു, പടച്ചവൻ മറ്റൊന്ന് ചിന്തിക്കുന്നു. ഷാർജയിലെ കാർഗോ സെക്ഷനിൽ ബഷീറിക്കാടെ മയ്യത്ത് കയറ്റി അയച്ചിട്ട് ഞാൻ ഒന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോൾ കുറച്ച് നേരം ഞാൻ ബഷീറിക്കാനെ കുറിച്ച് ഓർത്ത് പോയി.
ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തിൽ യാത്രക്കാരനായിട്ടില്ല എന്ന ഒരു വിത്യാസം മാത്രം, ബഷീറിക്ക യാത്രയായി,ഒരു പാട് ഒരു പാട് സ്വപ്നങ്ങൾ ബാക്കി വെച്ചിട്ട്. ബഷീറിക്ക വേണ്ടപ്പെട്ടവർക്ക് വേണ്ടി വാങ്ങി വെച്ച സാധനങ്ങൾ പാക്ക് ചെയ്‌ത പെട്ടിയും.നിശ്ചലമായി കിടന്നുറങ്ങുന്ന ബഷീറിക്കായുടെ മയ്യത്ത് പെട്ടിയും അടുത്ത് അടുത്തായിരിക്കുമെന്ന് എൻ്റെ തലക്ക് മീതെ ബഷീറിക്കാടെ മയ്യത്തും വഹിച്ച് പറന്നുയരുന്ന വിമാനത്തെ കണ്ടപ്പോൾ എനിക്ക് തോന്നി.
ദുനിയാവ് ദൈവനിശ്ചയാടിസ്ഥാനത്തിലാണ് നീങ്ങുന്നത്, മാനുഷികമായ കഴിവുകളും നൈപുണികളും എത്രമേല്‍ കൂടെയുണ്ടെങ്കിലും ശരി, പ്രപഞ്ചത്തിലെ പ്രകൃതത്തിലൊന്നിലും സാരമായി ഇടപെടാന്‍ മനുഷ്യന് സാധ്യമല്ലെന്ന ബോധം ഉണ്ടാകണം, അതില്ലാത്തതിൻ്റെ തിക്താനുഭവങ്ങളാണ് ഇന്ന് നമ്മൾ ദുനിയാവിൽ കാണുന്നത്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha


























