യുഎഇയുടെ ചരിത്ര തീരുമാനം; വിദേശികൾക്ക് വിവാഹം അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ, അബുദാബി പുതിയ വിവാഹ നിയമം പ്രഖ്യാപിച്ചതോടെ ഇവർ ബ്രിട്ടനിൽനിന്ന് അബുദാബിയിലേക്ക് പറന്നെത്തി അവർ

ഗൾഫ് രാഷ്ട്രങ്ങളെ എടുത്തുനോക്കിയാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ അതിവേഗം വളർച്ച കൈവരിക്കുന്ന രാജ്യമായി യുഎഇയെ എടുത്തുപറയുവാൻ സാധിക്കും. നിയമങ്ങളിലും നിയന്ത്രണങ്ങളും ഇളവുകൾ വരുത്തി സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് അധികൃതർ.
എണ്ണയിതര മേഖലകളിലും കൂടുതൽ ശ്രദ്ധ ചെലുത്തി ഏവരെയും ആകർഷിക്കാനുള്ള വിവിധതരം പദ്ധതികളാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് യുഎഇയുടെ ചരിത്രത്തിൽ തന്നെ പ്രവാസികളെ നെഞ്ചോട് ചേർത്ത് തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഇതൊക്കെ തന്നെയാണ് ഏവരെയും യുഎഇയിലേക്ക് ആകർഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ചരിത്ര പ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്.
വിദേശികൾക്ക് വിവാഹം അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ അബുദാബി അമുസ്ലിം കുടുംബ കോടതിയിൽ ആദ്യത്തെ വിവാഹം നടന്നു. ബ്രിട്ടീഷ് യുവമിഥുനങ്ങളായ ക്രെയ്ഗ് ലിൻഡ്സെയും സാറാ ഗുഡ്മാനുമാണ് അബുദാബിയിൽ വിവാഹിതരായത്. എട്ടു വർഷം മുമ്പ് വിവാഹനിശ്ചയം നടന്നുവെങ്കിലും വിവാഹം സാക്ഷാൽകരിക്കാൻ ഇരുവരും അബുദാബിയാണ് തെരഞ്ഞെടുത്തത്. അബുദാബി പുതിയ വിവാഹ നിയമം പ്രഖ്യാപിച്ചതോടെ ഇവർ ബ്രിട്ടനിൽനിന്ന് അബുദാബിയിലേക്ക് പറന്നെത്തുകയായിരുന്നു ഇവർ.
ഇംഗ്ലണ്ടിലെ എസ്സെക്‌സിൽ നിന്നുള്ളവരാണ് നവദമ്പതികൾ. കഴിഞ്ഞ നവംബറിൽ സിവിൽ വിവാഹം അനുവദിച്ചുകൊണ്ട് അബുദാബി നിയമം പാസാക്കിയതോടെ ഇരുവരും ഓൺലൈനിൽ അപേക്ഷ നൽകുകയാണ് ചെയ്തത്. 'ഞങ്ങൾ ഇവിടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു, കാരണം ഞങ്ങൾ മതപരമായ വിവാഹമല്ല; സിവിൽ വിവാഹമാണ് ആഗ്രഹിക്കുന്നത്'-ലിൻഡ്‌സെ പറഞ്ഞു. അതിനേറ്റവും നല്ല സ്ഥലം യു.എ.ഇ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ വളരെ മനോഹരമായി ബ്രിട്ടീഷ് സമ്പ്രദായത്തോടെയുള്ള വിവാഹവസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും കോടതിയിൽ എത്തിയത്. പിന്നാലെ യു.എ.ഇ കോടതി ഉദ്യോഗസ്ഥനെയും പരിഭാഷകന്റെയും മുമ്പിൽ വിവാഹ പ്രതിജ്ഞ ചൊല്ലുകയും കരാർ ഒപ്പുവെക്കുകയും ചെയ്തത്. 'ഞങ്ങൾ പരസ്പരം സ്‌നേഹിക്കാനും പരിപാലിക്കാനും ആദരിക്കാനും തീരുമാനിച്ചു' എന്നുപറഞ്ഞുകൊണ്ടാണ് ഇരുവരും വിവാഹിതരാകുന്നതായി പ്രതിജ്ഞ ചെയ്തത്.
അതോടൊപ്പം തന്നെ അഞ്ച് മിനിറ്റ് മാത്രം നീണ്ടു നിന്ന ചടങ്ങ് ലളിതവും എന്നാൽ മനോഹരവുമായിരുന്നു. പ്രതിജ്ഞയിൽ ഒപ്പിടുകയും സീൽ വെക്കുകയും ചെയ്ത ശേഷം ദമ്പതികൾക്ക് ഉടനെത്തന്നെ വിവാഹ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























