പ്രവാസികള്‍ക്ക് ഇത് കനത്ത തിരിച്ചടി; സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും പൂര്‍ണമായും നീക്കം ചെയ്യുമെന്ന് കുവൈറ്റ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ ഏജന്‍സികളിലെ വിദേശ ജീവനക്കാരുടെ എണ്ണം ക്രമേണ കുറയ്ക്കാൻ തീരുമാനം

പ്രവാസികൾക്ക് ഏവർകും തിരിച്ചടി നൽകുന്ന തീരുമാനം കൈകൊണ്ട് ഗൾഫ് രാഷ്ട്രം. സ്വദേശിവത്കരണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ നെട്ടോട്ടമോടി പ്രവാസികൾ. ലഭ്യമാകുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കുവൈറ്റ് സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും പൂര്‍ണമായും നീക്കം ചെയ്യുമെന്നതാണ്. ഓഗസ്‌റ്റോടെ ആയിരിക്കും ഇത്തരത്തിൽ മാറ്റം ഉണ്ടാകുക. സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അധ്യാപകര്‍, ഡോക്ടര്‍മാര്‍, സര്‍വീസ് ജോലികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഗസ്റ്റില്‍ സമാനമായ തീരുമാനം സിവില്‍ സര്‍വീസ് കമ്മിഷന്‍ കൈക്കൊള്ളുന്നതാണ്. കുവൈറ്റ് സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ ഏജന്‍സികളിലെ വിദേശ ജീവനക്കാരുടെ എണ്ണം ക്രമേണ കുറയ്ക്കാനാണ് കുവൈറ്റ് വത്കരണത്തിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. ഈ പ്രക്രിയയെ കുവൈറ്റൈസേഷന്‍ കമ്മിഷന്‍ കുവൈറ്റ് സ്വദേശിവത്കരണം എന്നു വിളിക്കുന്നു.
അതായത് കുവൈറ്റില്‍ ഏകദേശം 4.6 ദശലക്ഷം ജനസംഖ്യ ഉണ്ട്. ഇതില്‍ 3.5 ദശലക്ഷം വിദേശികളാണ് ഉള്ളത് എന്നാണ് കണക്കുകൾ. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ തകര്‍ച്ചയ്ക്ക് പരിഹാരമായി വിദേശികളുടെ തൊഴില്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുവൈറ്റില്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
ഇതുകൂടാതെ അനധികൃത വിദേശികള്‍ക്ക് അവരുടെ പദവിയില്‍ മാറ്റം വരുത്താന്‍ ആവര്‍ത്തിച്ചുള്ള ഗ്രേസ് പിരീഡുകള്‍ക്ക് ശേഷം, അടുത്തിടെ കുവൈറ്റ് അനധികൃത വിദേശികള്‍ക്ക് നേരെ റെയ്ഡുകള്‍ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ല്‍ കുവൈറ്റ് 18,000 വിദേശ പൗരന്മാരെ നാടുകടത്തിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം കുവൈറ്റ് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യക്കാര്‍. 9 മാസത്തിനിടെ രാജ്യത്തെ തൊഴില്‍ വിപണി വിട്ടത് 168,000 പേരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 60,385 പുരുഷ- സ്ത്രീ തൊഴിലാളികള്‍ 9 % ആയി കുറഞ്ഞിട്ടുമുണ്ട്.
2021 സെപ്തംബര്‍ അവസാനത്തോടെ തന്നെ 608,230 പുരുഷ- സ്ത്രീ തൊഴിലാളികളായി. ഇതേവര്‍ഷം തുടക്കത്തില്‍ 668,615 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്തും ശ്രീലങ്കക്കാരും ഫിലിപ്പീനികളും ബംഗ്ലാദേശികളും നേപ്പാളികളും തൊട്ടുപിന്നാലെ തന്നെ ഉണ്ട്.
അങ്ങനെ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്ന വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഇതിനോടകം 48,000 പുരുഷന്മാരും സ്ത്രീകളും തൊഴില്‍ വിപണി വിട്ടു. അവരുടെ എണ്ണം 499,400 ല്‍ നിന്ന് 451,380 ആയി കുറയുകയും ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ ഏകദേശം 10 ശതമാനമായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ ഈജിപ്തുകാരുടെ എണ്ണം 482,000 ല്‍ നിന്ന് 456,600 ആയി 5 ശതമാനത്തിലധികം കുറഞ്ഞു.
ബംഗ്ലാദേശികള്‍ മൂന്നാമതെത്തിയിരുന്നു. അവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ 171,400 ല്‍ നിന്ന് 6 ശതമാനം കുറഞ്ഞ് സെപ്തംബര്‍ 30 ന് 161,140 ആയി. നേപ്പാളികള്‍ നാലാം സ്ഥാനത്തെത്തി. അവരുടെ എണ്ണം 47,470 ല്‍ നിന്ന് 40,100 ആയി കുറയുകയാണ് ഉണ്ടായത്. ഇത്തരത്തിലാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























