കര്‍ണാടകയിലെ ഹിജാബ് വിവാത്തിനെതിരെ ഖത്തറിലും പ്രതിഷേധം; സംഘപരിവാര വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ ക്യാംപയിനില്‍ പ്രതിഷേധവുമായാണ് ഖത്തറിലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍

കർണാടകയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ചില വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിനെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. ഉഡുപ്പിയിലെ ഒരു കോളേജിൽ തുടങ്ങിയ ഹിജാബ് പ്രശ്നം ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുന്ദാപുരയിലെ ഒരു സർക്കാർ കോളേജ് പെൺകുട്ടികളോട് ഹിജാബ് ധരിച്ച് കോളേജിൽ വരരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ലോകരാഷ്ട്രങ്ങളിൽ പോലും വിഷയം ചർച്ചയായി മാറിയിരുന്നു.
എന്നാൽ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് എതിരായി നിരവധി ഹിന്ദു വിദ്യാർത്ഥികൾ, കൂടുതലും ആൺകുട്ടികൾ, കാവി ഷാൾ ധരിച്ചാണ് കോളേജിലെത്തിയത്. വിഷയം വലിയ വിവാദമാവുകയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയും വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയും ചെയ്തതോടെ സർക്കാർ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയം ഗൾഫിലും ചർച്ചയാകുകയാണ്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഹിജാബ് വിവാദത്തിന്റെ തുടർചലനങ്ങൾ ഖത്തറിലും കാണുവാൻ സാധിക്കും. സംഘപരിവാര വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ ക്യാംപയിനില്‍ പ്രതിഷേധവുമായാണ് ഖത്തറിലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നിലവിൽ രംഗത്തെത്തിയിരിക്കുന്നത്.
HijabisOurRight അതായത് ഹിജാബ് ഞങ്ങളുടെ അവകാശം എന്ന ഹാഷ്ടാഗ് ക്യാംപയിന്‍ ഖത്തറിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി മാറിയതായി ദോഹ ന്യൂസ് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിലെ അല്‍ ജസീറ ജേണലിസ്റ്റ് ഗദ ഉവൈസ് ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാം ഭീതിയാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. സെമിറ്റിക് വിരോധവും ഇസ്ലാമോഫോബിയയും മറ്റെല്ലാ രീതിയിലുള്ള വംശീയതയും അസഹിഷ്ണുതയും അവസാനിപ്പിക്കണമെന്ന് അവര്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ India Ban The Hijab (ഇന്ത്യയില്‍ ഹിജാബിന് വിലക്ക്) എന്ന ഹാഷ്ടാഗില്‍ മറ്റൊരു ട്വിറ്റര്‍ ക്യാംപയിനും ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസം നേടാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശത്തിനൊപ്പം നില്‍ക്കണമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുകയുണ്ടായി. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവര്‍, സ്ത്രീകള്‍ ഹിജാബ് തെരഞ്ഞെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























